പ്രേഷിതതാരാം സഭയുടെ മിഷൻ എക്സിബിഷന് തുടക്കമായി 

അസാധാരണ മിഷൻ മാസത്തോട് അനുബന്ധിച്ച്   മിഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന പ്രേഷിതതാരാം സഭയുടെമിഷൻ എക്സിബിഷന് തുടക്കമായി. കാലടി പ്രേഷിതതാരാം ജനറലേറ്റിൽ വെച്ച് നടക്കുന്ന  എക്സിബിഷൻ കാലടി പള്ളി വികാരി ഫാ.ജോൺ പുതുവ ഉദ്ഘാടനം ചെയ്തു.

ഈ മാസം 13, 14, 15 തിയതികളിലായിട്ടാണ് കുട്ടികൾക്കും അല്മയർക്കും മിഷനെക്കുറിച്ച് അറിയുവാൻ താല്പര്യമുള്ളവർക്കുമായിട്ടാണ്  ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ മിഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന രീതിയിലുള്ള  ഈ എക്സിബിഷൻ. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും മറ്റ് നിരവധിപ്പേരും ഇത് കാണുവാനായി എത്തുന്നുണ്ട്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയെന്നു വിളിക്കുന്ന ദിനത്തിൽ തന്നെയാണ് ഇത് സംഘടിപ്പിക്കുന്നത് എന്നതും പ്രത്യേകതയാണ്. ഒപ്പം തന്നെ കുട്ടികൾക്കായി പ്രസംഗ മത്സരം,ക്വിസ് മത്സരം എന്നിവയും ക്രിസ്തീയ പൗരാണികതയെ കലയിലൂടെ അവതരിപ്പിക്കുന്ന മാർഗ്ഗംകളി, കഥാപ്രസംഗം, ക്ലാസിക്കൽ ഡാൻസും ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രേഷിതതാരാം സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകപിതാവ് ഫാ. ജോർജ് കൊച്ചുപറമ്പിലച്ചന്റെ ഹൃദയാഭിലാഷമായിരുന്നു വേദപ്രചാരത്തിനും ക്രിസ്തുവിൽ പാവങ്ങളെ സേവിക്കുക എന്ന കാരിസത്തോടെ ദരിദ്ര ജനങ്ങളുടെ സമുദ്ധാരണത്തിനായി ഒരു സന്യാസിനീ സമൂഹം ഉണ്ടാവുക എന്നത്. ഈ സന്യാസിനീ സമൂഹം ഇന്ന് പടർന്ന് പന്തലിച്ച് ക്രിസ്തുവിന്റെ സുവിശേഷ സന്ദേശം ലോകത്തിന് മുൻപിൽ പകർന്നു നൽകുന്നു.ഇവർ കൂടുതലായി ഊന്നൽ നൽകുന്ന പ്രവർത്തന മേഖലകൾ മതബോധനം, ജീവിത സാക്ഷ്യം, ദരിദ്രജന സേവനം എന്നിവയാണ്.