ന്യൂനപക്ഷ ക്ഷേമം മുസ്ലീം ക്ഷേമമായി മാറുമ്പോൾ! ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും – 2

ജിന്‍സ് നല്ലേപ്പറമ്പില്‍
ജിന്‍സ് നല്ലേപ്പറമ്പില്‍

യഥാർത്ഥത്തിൽ ന്യൂനപക്ഷ ക്ഷേമം, മുസ്ലീം ക്ഷേമമായി മാറുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്.  “ന്യൂനപക്ഷ ക്ഷേമ പരിപാടികളില്‍ മുസ്ലീം ന്യൂനപക്ഷത്തിന് എന്തെങ്കിലും മുന്‍‌ഗണന നല്‍കണമെന്ന് കേന്ദ്രത്തിന്റെയോ കേരള സംസ്ഥാനത്തിന്റെയോ ഏതെങ്കിലും ഉത്തരവുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ/ ഉത്തരവുകളുടെ വിശദാംശങ്ങള്‍ നല്‍കുക” എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെ.

“സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിനു വേണ്ടി ശ്രീ. പാലൊളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായ കമ്മിറ്റി കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം വിഭാഗങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. പിന്നീട് ‘ടി’ ആനുകൂല്യങ്ങള്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 80:20 അനുപാതത്തില്‍ നല്‍കിവരുന്നുണ്ട്.” പദ്ധതികളില്‍ 80 ശതമാനം വിഹിതവും മുസ്ലീങ്ങള്‍ക്കു നല്‍കുമ്പോള്‍ കേവലം 20 ശതമാനം മാത്രമാണ് മറ്റ് 5 ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ളത് എന്ന് ഈ മറുപടി വ്യക്തമാക്കുന്നു.

കണക്കുകള്‍ സംസാരിക്കുന്നു

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ നഗ്നമായ മുസ്ലീം പ്രീണനം മനസ്സിലാക്കാന്‍ സാധിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവ/ വിവാഹ മോചിത/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവന നിര്‍മ്മാണപദ്ധതി പ്രകാരം, സഹായം നല്‍കിയിരിക്കുന്നതിന്റെ വിവരങ്ങള്‍ പട്ടിക 1-ല്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.

2016-17 ല്‍ 985 മുസ്ലീം സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചപ്പോള്‍ വെറും 284 ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കു മാത്രമാണ് പ്രസ്തുത ആനുകൂല്യം നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ പദ്ധതിയില്‍ ഭീമമായ ഈ വ്യത്യാസം കാണാന്‍ സാധിക്കും.

സ്വകാര്യ ഐ.ടി.സി-കളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീ-റീ-ഇമ്പേഴ്സ്മെന്റ് നല്‍കുന്ന പദ്ധതിപ്രകാരം സഹായം നല്‍കിയിരിക്കുന്നതിന്റെ പട്ടികയും (പട്ടിക 2), ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണത്തിന് ഷോര്‍ട്ട് ടേം റിസര്‍ച്ച് ഫെല്ലോഷിപ്പ് നല്‍കുന്ന പദ്ധതിയില്‍ പെടുത്തി സഹായം നല്‍കിയിരിക്കുന്നതിന്റെ വിവരങ്ങളും (പട്ടിക 3) വായനക്കാര്‍ വിലയിരുത്തുക.

പരിശീലന കേന്ദ്രങ്ങളിലെ അവസ്ഥ  

ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മലപ്പുറം ജില്ലയില്‍ നാലും, മറ്റു ജില്ലകളില്‍ ഒന്നു വീതവും പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 5 ജീവനക്കാര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരായി നിലവിലുണ്ട്. ഈ കേന്ദ്രങ്ങളെല്ലാം മുസ്ലീം സംഘടനകളാണ് നടത്തുന്നത്. ഈ സെന്ററുകളുടെ പേര് മുസ്ലീം യുവജനങ്ങള്‍ക്കായുള്ള കോച്ചിംഗ് സെന്ററുകള്‍ (Coaching Centers for Muslim Youth) എന്നാണ്. ഇവിടെയും 100 പേര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ 80 പേരും മുസ്ലീങ്ങള്‍ ആയിരിക്കും. ഈ സെന്ററുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മതം തിരിച്ചുള്ള കണക്ക് ലഭ്യമല്ല എന്നാണ് ന്യൂനപക്ഷ വകുപ്പ് നല്‍കിയ മറുപടി. അമുസ്ലീമായ ആരും തന്നെ ഈ സെന്ററുകളില്‍ ജീവനക്കാരായി കാണില്ല എന്നതാണ് വാസ്തവം.

ജിന്‍സ് നല്ലേപ്പറമ്പില്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.