സാങ്കേതികവിദ്യകളെ അതിവേഗം സ്വായത്തമാക്കുന്ന കുട്ടികളിൽ അഭിമാനിക്കുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി മെക്സിക്കൻ വൈദികൻ

പ്രായപൂർത്തിയാകാത്തവർക്കിടയിലെ അശ്ലീലചിത്രങ്ങളുടെ അടിമപ്പെടലിനെതിരെ മുന്നറിയിപ്പുമായി മെക്സിക്കൻ വൈദികൻ. ഇത്തരം അടിമത്വത്തിന്റെ സാമൂഹികമായ അപകടത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മെക്സിക്കോയിലെ വൈദികനായ ഫാ. എഡ്വേർഡോ ഹയൻ. ‘കുട്ടികളും സാങ്കേതികവിദ്യയും അശ്ലീലതയും’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള ലേഖനത്തിലൂടെയാണ് സമൂഹത്തിൽ വ്യാപകമാകുന്ന തിന്മയെക്കുറിച്ച് ഈ വൈദികൻ മുന്നറിയിപ്പ് നൽകുന്നത്.

“കോവിഡ് പകർച്ചവ്യാധിക്കിടയിലും കുടുംബത്തിലെ ലൈംഗിക അരാജകത്വം വർദ്ധിക്കുന്നു. വീടിന്റെ ഉള്ളിൽ മുതിർന്നവർ മാത്രമല്ല കുട്ടികളും കൗമാരക്കാരും ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നു. കുട്ടികൾക്കിടയിൽ പോലും ഇത്തരം മ്ലേച്ഛമായ ചിന്തകൾ ഉയരുകയാണ്. അതിന്നു പ്രധാന കാരണം സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗമാണ്. കുട്ടികളും കൗമാരക്കാരും ഒരു നിയന്ത്രണവുമില്ലാതെ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഇന്റർനെറ്റിനും സെൽഫോണിനും ഒപ്പമാണ് അവർ വളരുന്നത്. പലപ്പോഴും മാതാപിതാക്കൾ പോലും കുട്ടികൾ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിൽ അത്ഭുതസ്തബ്ധരും അഭിമാനിക്കുന്നവരുമാണ്. എന്നാൽ അതിൽ മറഞ്ഞിരിക്കുന്ന അപകടം അവർ തിരിച്ചറിയുന്നില്ല” – ഫാദർ എഡ്വേർഡോ ചൂണ്ടിക്കാട്ടി.

അശ്ലീലചിത്രങ്ങളും അവയുടെ വ്യവസായവും പാമ്പിനെപ്പോലെ പതിയിരിക്കുന്ന അപകടമാണ്. അത് കുട്ടികളിൽ ഓരോ പ്രായത്തിലും ഓരോ അടിമത്വങ്ങൾ വളർത്തുന്നു. അതിനാൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കാണിക്കുക – വൈദികൻ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.