ഡി.ആർ.സി.യിൽ ക്രിസ്ത്യൻ സമൂഹത്തിനു നേരെ ആക്രമണം നടത്തി എ.ഡി.എഫ്. വിമതർ

ഈസ്റ്റേൺ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി.) ബെനിയിലെ മംഗിന എന്ന ക്രിസ്ത്യൻ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്.) അംഗങ്ങൾ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തീവ്രവാദികൾ നിരവധി വീടുകൾ കൊള്ളയടിക്കുകയും മൂന്ന് മോട്ടോർ സൈക്കിളുകൾ കത്തിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തു.

വടക്കൻ കിവിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെ എഡിഎഫ് ഈ മാസം നടത്തുന്ന രണ്ടാമത്തെയും ബെന്നിയിൽ ഈ മാസം നടത്തുന്ന മൂന്നാമത്തെയും ആക്രമണമാണ് ഇത്. “ഇരകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്, മരണസംഖ്യ ഉയർന്നേക്കാമെന്ന് ഞങ്ങൾ ഭയപ്പെടുന്നു എന്നും നിരപരാധികളായ സാധാരണക്കാർക്കെതിരെ കലാപകാരികൾ ക്രൂരമായ ആക്രമണങ്ങൾ തുടരുകയാണ് എന്നും പ്രാദേശിക സിവിൽ സൊസൈറ്റി നേതാവ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ പത്ത് ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ എല്ലാ പൗരന്മാരെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജന പ്രതിനിധികൾ. “വിമതർ യാതൊരു ദയയും കാണിച്ചില്ല, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വിവേചനരഹിതമായി അവർ കൊന്നൊടുക്കി. ഒരുകാലത്ത് ശാന്തമായിരുന്ന ഞങ്ങളുടെ ഗ്രാമം ഭീതിയുടെയും നാശത്തിൻ്റെയും വേദിയായി. എൻ്റെ ജീവനെ കുറിച്ച് ഞാൻ ഭയപ്പെട്ടു. എന്നാൽ എങ്ങനെയോ ഞാൻ രക്ഷപെട്ടു” ആക്രമണത്തിൽ നിന്നും രക്ഷപെട്ട യുവതി വെളിപ്പെടുത്തി.

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.