നായിനിലെ വിധവയുടെ മകനെ ഈശോ പുനര്‍ജീവിപ്പിക്കുന്നത് ആരും ആവശ്യപ്പെട്ടിട്ടല്ല. മറിച്ച് അവളെ കണ്ട് മനസ് അലിഞ്ഞിട്ടാണ്. ആവശ്യപ്പെടാതെ തന്നെ അത്ഭുതം ചെയ്യുന്നവനാണ് ഈശോ, ആവശ്യപ്പെടാതെ തന്നെ അപരന്റെ ആവശ്യങ്ങളെ അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവനാണ് ഈശോ എന്ന സത്യം ഈ വചനഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മള് അനുദിന ജീവിതത്തില്‍ എങ്ങനെയാണ്? മറ്റുള്ളവര്‍ ആവശ്യപ്പെടാതെ തന്നെ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നന്മ പ്രവര്‍ത്തിക്കുന്നവരാണോ നമ്മള്? അതോ അപരന്റെ ആവശ്യങ്ങള്‍ കണ്ടിട്ടും കാണാതെ കടന്നുപോകുന്നവരാണോ? യേശുവിനെപ്പോലെ കരുണയുള്ളവരാകാന് വചനം നമ്മെ ക്ഷണിക്കുന്നു.
ജി. കടൂപ്പാറയില്‍