ഫാ. പോള്‍ പൂവ്വത്തിങ്കല്‍ സി.എം.ഐ.യ്ക്ക് മാധ്യമ അവാര്‍ഡ്

തൃശ്ശൂര്‍ : തൃശ്ശൂര്‍ അതിരൂപത പബ്ലിക് റിലേഷന്‍സ് വകുപ്പ് ഏര്‍പ്പെടുത്തിയ സില്‍വര്‍ ജൂബിലി അവാര്‍ഡ് ഫാ. പോള്‍ പൂവ്വത്തിങ്കല്‍ സി. എം. ഐ. യ്ക്ക്.
ലോകത്തില്‍ ആദ്യമായി കര്‍ണ്ണാടക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ വൈദികനായ പോളച്ചന്‍ കെ. ജെ. യേശുദാസിന്റെയും ചന്ദ്രമന നാരായണന്‍ നമ്പൂതിരിയുടെയും ശിഷ്യനാണ്. ആയിരത്തിലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും നാല്പതോളം സംഗീത ആല്‍ബങ്ങള്‍ വിവിധ ഭാഷകളില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട് ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് എം. എ. സംഗീതം ഒന്നാം റാങ്കോടെ പാസ്സായി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് സംഗീതത്തില്‍ എം. എഫിലും ഡോക്ടറേറ്റും നേടി.

പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ജൂലൈ 28ന് സെന്റ് തോമസ് കോളേജ് മെഡ്‌ലിക്കോട്ട് ഹാളില്‍ നടക്കുന്ന അതിരൂപതാ മാധ്യമദിനത്തില്‍ വച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത ഫാ. പോള്‍ പൂവ്വത്തിങ്കലിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് അതിരൂപത പി. ആര്‍. ഒ., ഫാ. നൈസണ്‍ ഏലന്താനത്ത് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.