ഏറ്റവും പുതിയ മരിയ ഗാനം: സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി…

പേറ്റുനോവറിയുംവരെ പ്രാണന്റെ പ്രാണനായി
ആറ്റുനോറ്റു കാത്തിരിക്കും എന്റെ അമ്മേ  നീ ഭാഗ്യവതി
അമ്മേ  നിൻ പ്രാർത്ഥനയിൽ മാതൃഭക്തി നിറഞ്ഞിരിക്കും…

ഈ വരികൾ കേട്ടാൽ ആരുടെ മനസ്സാണ് ആർദ്രമാകാത്തത്, അമ്മയുടെ സാമീപ്യം കൊതിക്കാത്തത്, അമ്മയെ ഓർക്കാത്തത്. മനസ്സിൽ എന്നും ജ്വലിക്കുന്ന സ്നേഹത്തിന്റെ മുഖം ‘അമ്മ’ – സ്വന്തം അമ്മ. അതേ, അമ്മയെന്ന സത്യം. ആ രണ്ടക്ഷരത്തിന്റെ മാധുര്യത്തിൽ “സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി…” എക്കാലവും മനസ്സിൽ ചേർത്തുവയ്ക്കാൻ ഒരു മഹോന്നത സൃഷ്ടി.

ജോസ് കുമ്പിളുവേലിയുടെ ഹൃദയത്തിൽ വിരിഞ്ഞ മാസ്മര വരികൾക്ക് മാതൃസ്നേഹത്തിന്റെ സംഗീതം ശ്രവണസുധയുടെ പാലാഴിയാക്കി ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബി എസ്. യുകെയിലെ പതിമൂന്നു വയസ്സുകാരി കൊച്ചു വാനമ്പാടി ടെസ്സാ സൂസൻ ജോൺ സ്വരതംബുരുവിൽ ചേർത്തുവെച്ചു സ്വർഗീയ ആലാപനത്തിലൂടെ അതിമനോഹരമാക്കിയ അലൗകികമായ അഭൗമമായ ചേതന നിറയ്ക്കുന്ന തേനൂറും ഗാനം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. മനസിന്റെ മണിച്ചെപ്പിൽ എന്നും മിഴിവുണർത്തുന്ന ഒരു മരിയ ഗീതം. മനസിന്റെ തന്ത്രിയിൽ എന്നും ഉരുക്കഴിക്കാൻ ഒരു മാതൃ സ്‌തുതി.