അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – മുപ്പതാം ദിനം: വി. ബർണദീത്താ

നല്ല അമ്മേ, നിന്നെ കാണുവാനുള്ള ഭാഗ്യം എനിക്ക് കൈവന്നപ്പോൾ എന്റെ ആത്മാവ് എത്ര സന്തോഷത്തിലായിരുന്നു! ഞങ്ങളോട് ദയയും കരുണയും കാണിക്കുന്ന നിന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിൽ ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ ഓർമ്മിക്കാൻ ഞാൻ എത്രയോ ഇഷ്ടപ്പെടുന്നു.

ആർദ്രയായ അമ്മേ, വെറുമൊരു ബാലികയായ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാനായി നീ ഭൂമിയിലേയ്ക്കു കുനിഞ്ഞു… ആകാശത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ അമ്മേ, ലോകത്തിന്റെ കണ്ണിലെ ഏറ്റവും ദുർബലമായ കാര്യങ്ങളിൽ നീ അനുഗ്രഹം ചൊരിയണമേ, ആമ്മേൻ.

വിവര്‍ത്തനം: ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.