മാതാവിനോടുള്ള ഭക്തിയില്‍ കാലിഫോര്‍ണിയ 

മാതാവിന്റെ വണക്കമാസത്തോട് അനുബന്ധിച്ച് കാലിഫോര്‍ണിയയിലെ കത്തോലിക്കര്‍ മാതാവിന്റെ രൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടത്തുവാന്‍ തയ്യാറെടുക്കുന്നു. മേയ് 12 ശനിയാഴ്ച കാലിഫോര്‍ണിയയിലെ വെസ്‌റ്‌കോസ്റ്റില്‍ സമാപിക്കുന്ന മരിയന്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. രാജ്യത്തെ, മാതാവിന് സമര്‍പ്പിക്കുന്നതിനായിട്ടാണ് ജപമാല പ്രദക്ഷിണം നടത്തുന്നത്.

“ഇതൊരു ആത്മീയമായ പ്രാര്‍ത്ഥനയാണ്. കാലിഫോര്‍ണിയയ്ക്ക് സഹായം ആവശ്യമാണ്. ഈ സംസ്ഥാനത്തിലെ ജനങ്ങള്‍ ദൈവത്തിങ്കലേക്കു തിരിയുന്നതിനായി പ്രത്യേകം ഞങ്ങള്‍  പ്രാര്‍ത്ഥിക്കും”. സംഘാടകനായ മൈക്കല്‍ സോള്‍ട്ടണ്‍ പറഞ്ഞു. മിസിസിപ്പി നദിയുടെ തീരത്ത് ഇതുപോലെ ഒരു മരിയന്‍ പ്രദക്ഷിണം സംഘടിപ്പിക്കുന്നത് ഇതു പത്താം തവണയാണ്. ഓരോ വര്‍ഷവും പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ആദ്യം നടത്തിയ മരിയന്‍ പ്രദക്ഷിണത്തില്‍ വളരെ കുറച്ചാളുകള്‍ മാത്രമായിരുന്നു പങ്കെടുത്തത്. എന്നാല്‍ 2017 ലെ പ്രദക്ഷിണത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ ആളുകള്‍ പങ്കെടുത്തു.

മരിയന്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്ത അനേകര്‍ അതുവഴി തങ്ങളുടെ വിശ്വാസം കൂടുതല്‍ ആഴപ്പെട്ടു എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ പ്രദക്ഷിണം അത്ര എളുപ്പമുള്ള ഒന്നല്ല എന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു. മൂന്നര മൈല്‍ ദൂരമുള്ള ഈ ജപമാല പ്രദക്ഷിണം ഈസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ നിന്ന് രാവിലെ 9 ന് ആരംഭിക്കും. പ്രദക്ഷിണം കടന്നു പോകുന്ന വഴികളില്‍ നിന്ന് കൂടുതല്‍ വിശ്വാസികള്‍ ഇവര്‍ക്കൊപ്പം ചേരും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും ധാരാളം വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ തങ്ങള്‍ക്കൊപ്പം ചേരും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.