മാരാമൺ കൺവെൻഷൻ സമാപിച്ചു

വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികവ്യവസ്ഥിതികളെ ദൈവവിശ്വാസത്തിൽ ഉറച്ചുനിന്നു കൊണ്ട് ചെറുത്തു തോൽപ്പിക്കുവാനുള്ള ആഹ്വാനവുമായി മാരാമൺ കൺവെൻഷന്റെ പഞ്ച-രജതജൂബിലി സമ്മേളനം സമാപിച്ചു.

മോഹനവാഗ്ദാനങ്ങളുമായി പലരും നിങ്ങളെ സമീപിച്ചേക്കാം. പക്ഷേ, അവരുടെ ലക്ഷ്യങ്ങളെ സൂക്ഷ്മമായി തിരിച്ചറിയണം. വിധ്വേഷമല്ല, സൂക്ഷ്മമായ നിരീക്ഷണമാണ് ആവശ്യം എന്ന് സമാപനസമ്മേളനത്തിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ദൈവത്തെ ദർശിക്കുന്നതാണ് യഥാർത്ഥ ക്രിസ്തീയദർശനം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മാരാമൺ കൺവെൻഷന്റെ സമാപനദിനത്തിൽ പതിവിലും കൂടുതൽ വിശ്വാസികൾ പങ്കെടുത്തു എന്നതും ശ്രദ്ദേയമാണ്.