അൽഫോൻസാമ്മ, പൂ​വി​ത​ളി​ലും പു​ണ്യം സൂ​ക്ഷി​ച്ച പു​ണ്യ​വ​തി: മാർ വാണിയപ്പുരയ്ക്കൽ

കു​​ഞ്ഞു​​നാ​​ളി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ​​നി​​ന്നെ​​ടു​​ത്ത ഒ​​രു ചെ​​മ്പര​​ത്തി​​പ്പൂ​​വി​​ന്‍റെ ഇ​​ത​​ൾ ത​​ന്‍റെ ബൈ​​ബി​​ളി​​നു​​ള്ളി​​ൽ നി​​ധി ​​പോ​​ലെ കാ​​ത്തു​​വ​​ച്ച കാ​​ര്യം അ​​നു​​സ്മ​​രി​​ച്ചുകൊണ്ട് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ.

ഇ​​ന്ന​​ലെ, ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ത്ഥാ​​ട​​നകേ​​ന്ദ്ര​​ത്തി​​ലെ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്കൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. എ​​ന്നും ബൈ​​ബി​​ൾ വാ​​യി​​ക്കാ​​ൻ തു​​റ​​ക്കു​​മ്പോ​​ൾ കാ​​ണു​​ന്ന ആ ​​പു​​ഷ്പ​​ത്തി​​ന്‍റെ ഇ​​തള്‍​ പോ​​ലും പ​​രി​​ശു​​ദ്ധ​​മാ​​ണെ​​ന്ന് വി​​ശാ​​സ​​മു​​ണ്ടാ​​യി​​രു​​ന്നു. സ​​ഭ​​യെ​​യും സ​​ഭാ​​ധി​​കാ​​രി​​ക​​ളെ​​യും ഏ​​റെ സ്നേ​​ഹി​​ക്കു​​ക​​യും ബ​​ഹു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്ത അ​​ൽ​​ഫോ​​ൻ​​സാ​​മ്മ, കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും അ​​നു​​ക​​രി​​ക്കാ​​വു​​ന്ന മാ​​തൃ​​ക​​യാ​​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മിപ്പി​ച്ചു. വി​​ശു​​ദ്ധി സൂ​​ക്ഷി​​ക്കു​​ന്ന ജീ​​വി​​ത​​ങ്ങ​​ൾ മ​​ണ്ണോ​​ടു ചേ​​ർ​​ന്നാ​​ലും ആ ​​മ​​ണ്ണു​​പോ​​ലും വി​​ശു​​ദ്ധ​​മാ​​ണ്. ആ ​​മൃ​​തി​​കു​​ടീ​​ര​​ത്തോ​​ടു ചേ​​ർ​​ന്നുകി​​ട​​ക്കു​​ന്ന പു​​ഷ്പ​​ദ​​ള​​ങ്ങ​​ൾ ​​പോ​​ലും ആ​​ത്മീ​​യ- ശാ​​രീ​​രി​​ക സൗ​​ഖ്യ​​ങ്ങ​ക്ക് നി​​മി​​ത്ത​​മാ​​കും – അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി ഫാ. ​ഏ​​ബ്ര​​ഹാം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ, ഫാ.​ജോ​​സ​​ഫ് മു​​ണ്ട​​യ്ക്ക​​ൽ, ഫാ. ​​മാ​​ത്യു കു​​രി​​ശും​​മൂ​​ട്ടി​​ൽ, ഫാ. ​​കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വെ​​ട്ടു​​ക​​ല്ലേ​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം ഫാ.​ ജോ​​സ​​ഫ് മ​​ണി​​യ​​ങ്ങാ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ റം​​ശ പ്രാ​​ർ​ത്ഥ​​ന ന​​ട​​ന്നു. ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ലും നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.

ഇന്ന് രാ​​വി​​ലെ 11-ന് ​​താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ർ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. പു​​ല​​ർ​​ച്ചെ 5.15-നും 6.30-​​നും 8.30-നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-നും ​​വൈ​​കു​​ന്നേ​​രം 5-നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. 6.30-ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം.