മാ​ർ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ അൻപതാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഒക്ടോബർ ഒൻപതിന്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​വു​​​​കാ​​​​ട്ടി​​​​ന്‍റെ അൻപതാം ച​ര​​​​മ ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ ഒ​​​​മ്പത് ​​​​വ​​​രെ ദൈ​​​​വ​​​​ദാ​​​​സ​​​​ൻ ക​​​​ബ​​​​റ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ​​ ആ​​​​ച​​​​രി​​​​ക്കു​​​​മെ​​ന്നു വി​​​​കാ​​​​രി ഫാ.​​​​ കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, ഫാ.​​​​ മാ​​​​ത്യു മ​​​​റ്റം, ജ​​​​ന​​​​റ​​​​ൽ ​​​​ക​​​​ണ്‍​വീ​​​​ന​​​​ർ ഡോ.​​​​ ആ​​​​ന്‍റ​​​​ണി മാ​​​​ത്യൂ​​​​സ് ക​​​​ണ്ട​​​​ങ്ക​​​​രി എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

1950 ന​​​​വം​​​​ബ​​​​ർ ഒ​​​​ൻപതി​​ന് റോ​​​​മി​​​​ൽ, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​നാ​​​​യും 1959-ൽ ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ, അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യും മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ട് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടു. ‘സ്നേ​​​​ഹ​​ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ൽ സേ​​​​വ​​​​നം’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം സ്വീ​​​​ക​​​​രിച്ചുകൊണ്ട് മാ​​​​ർ കാ​​​​വു​​​​കാ​​​​ട്ട് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ 19 വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം ന​​​​യി​​​​ച്ചു. 1969 ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​മ്പ​​​​തി​​​​ന് അ​​​​ദ്ദേ​​​​ഹം ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യി.

ഒ​​​​ന്നു മു​​​​ത​​​​ൽ ഒ​​​​മ്പത്​​​​ വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ​​നി​​​​ന്നു​​​​ള്ള ​​​​തീർത്ഥാ​​​​ട​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ച്ചേ​​​​രും. എ​​​​ട്ടു ​​​​വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ 4.15-ന് ​​​​ആ​​​​രാ​​​​ധ​​​​ന, 4.45-ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, മ​​​​ധ്യ​​​​സ്ഥ പ്രാ​​​​ർ​​​​ഥ​​​​ന. ദൈ​​​​വ​​​​ദാ​​​​സ​​​​ന്‍റെ അമ്പതാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​മാ​​​​യ ഒമ്പ​​​​തി​​​​നു രാ​​​​വി​​​​ലെ അ​​​​ഞ്ചി​​​​ന് മോ​​​​ണ്‍.​​​​ ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, 6.30-ന് ​​​​ഫാ. ​​​​മാ​​​​ത്യു മ​​​​റ്റം, 8.00-ന് ഫാ.​​​​ കു​​​​ര്യ​​​​ൻ താ​​​​മ​​​​ര​​​​ശേ​​​​രി, 9.30-ന് ​​​​ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പറ​​​​മ്പി​​​​ൽ, 11-ന് ​​​​ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ്ജ് കോ​​​​ച്ചേ​​​​രി എ​​​​ന്നി​​​​വ​​​​ർ വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് കാ​​​​ർ​​​​മ്മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. 6.30-നു​​​​ള്ള വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന മ​​​​ധ്യേ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പൗവ്വ​​​​ത്തി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. 12.15-ന് ​​​​നേ​​​​ർ​​​​ച്ച ഭ​​​​ക്ഷ​​​​ണം വെ​​​​ഞ്ച​​​​രി​​​​പ്പ്. 12.45-ന് ​​​​ഫാ.​​​​ ജോ​​​​സ് വി​​​​രു​​​​പ്പേ​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് ചൂ​​​​ള​​​​പ​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ഫാ.​​​​ ഏ​​​​ബ്ര​​​​ഹാം ക​​​​രി​​​​പ്പി​​​​ങ്ങാം​​​​പു​​​​റം എ​​​​ന്നി​​​​വ​​​​ർ വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. 2.30-ന് ​​​​ത​​​​ക്ക​​​​ല രൂ​​​​പ​​​​താ വി​​​​കാ​​​​രി​​ ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ തോ​​​​മ​​​​സ് പ​​​​വ്വ​​​​ത്തു​​​​പ​​​​റ​​​​മ്പി​​​​ൽ, ത​​​​മി​​​​ഴി​​​​ൽ വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. 4.30-ന് ​​​​വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന ഫാ.​​​​ ജോ​​​​സ് പി. ​​​​കൊ​​​​ട്ടാ​​​​രം.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നത്തി​​​​ൽ ഫാ.​​​​ ജോസ​​​​ഫ് പ​​​​ള്ളി​​​​ച്ചി​​​​റ​​​​യി​​​​ൽ, ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് കി​​​​ളി​​​​യാ​​​​ട്ടു​​​​ശേ​​​​രി​​​​ൽ, കൈ​​​​ക്കാ​​​​ര​​ന്മാ​​രാ​​​​യ സി.​​​​വി.​​​​ തോ​​​​മ​​​​സ് ചെ​​​​റ്റ​​​​ക്കാ​​​​ട്, കു​​​​ര്യ​​​​ച്ച​​​​ൻ ഒ​​​​ള​​​​ശ, റ്റോ​​​​ജോ സേ​​​​വ്യ​​​​ർ പ​​​​ട​​​​നി​​​​ലം, ക​​​​ണ്‍​വീ​​​​ന​​​​ർ​​​​മാ​​​​രാ​​​​യ ജി​​​​ജി പേ​​​​ര​​​​ക​​​​ശേ​​​​രി, ജോ​​​​ബി തൂ​​​​മ്പു​​​​ങ്ക​​​​ൽ, വി​​​​ന്നി ക​​​​ല്ലൂ​​​​ക്ക​​​​ളം എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.