കുമ്പസാരത്തെ അധിക്ഷേപിക്കുന്നത് നിർഭാഗകാരം: മാർ ജോസഫ് കല്ലറങ്ങാട്ട്

കുമ്പസാരം എന്ന പവിത്ര കൂദാശയുടെ മഹത്വം മനസിലാക്കാതെ അതിനെ അതിക്ഷേപിക്കുന്നത് നിർഭാഗ്യകരമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുന്നാളിനോടനുബന്ധിച്ച് റാസ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദേഹം.

അജ്ഞതയാലും മാറ്റ് സ്വാർത്ഥ താല്പര്യങ്ങാളാലും കുമ്പസാരത്തെ അധിക്ഷേപിക്കുന്നത് പൊറുക്കാൻ ആവില്ലയെന്നും കുദാശയിലെ അവമതിക്കുന്നത് ഭരണഘടന നൽകുന്ന മത സ്വാതന്ത്ര്യത്തിന് എതിരാണെന്നും വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രം ധാരാളം കുമ്പസാരങ്ങൾ നടക്കുന്ന സ്ഥലം ആണ് കുമ്പസാരം വെറും ഒരു കർമ്മ അല്ല പാപ മോചനം നൽകുന്ന കൂദാശയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.