ശസ്ത്രക്രിയയുടെ തലേന്ന് ട്യുമര്‍ കാണാനില്ല; എല്ലാം പ്രാര്‍ത്ഥനയുടെ ഫലമെന്ന് വിശ്വസിക്കുന്ന രോഗിക്കു മുന്നില്‍ അമ്പരന്നു ഡോക്ടര്‍മാര്‍ 

ശസ്ത്രക്രിയയ്ക്ക് തൊട്ടുമുന്‍പ് തലയിലെ ട്യൂമര്‍ അപ്രത്യക്ഷമായ അത്ഭുതത്തിന് മുന്നില്‍ നിശബ്ധമായി നില്‍ക്കുകയാണ് കലിഫോര്‍ണിയയിലെ ഡോക്ടര്‍മാര്‍. എങ്ങനെ സംഭവിച്ചു എന്ന് വിവരിക്കാനാവാതെ കുഴങ്ങുമ്പോള്‍ രോഗിയുടെ പ്രാര്‍ത്ഥനയുടെ അത്ഭുതം എന്ന സാക്ഷ്യത്തോട് ചേരുകയാണ് വൈദ്യശാസ്ത്രവും.

കലിഫോര്‍ണിയയിലെ ലോഡി സ്വദേശിയായ പോള്‍ വുഡ് എന്ന വ്യക്തിയിലാണ് ഈ അത്ഭുതം സംഭവിച്ചത്. അതികഠിനമായ തലവേദനയേയും ശര്‍ദ്ദിലിനെയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ ട്യുമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹവുമായി ആലോചിച്ച് ശസ്ത്രക്രിയ നടത്തുവാനുള്ള തിയതി നിശ്ചയിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ട്യുമര്‍ അപ്രത്യക്ഷമായതായി കണ്ടെത്തിയത്.

എല്ലാം പ്രാര്‍ത്ഥനയുടെ ഫലമാണെന്നും തന്റെ രോഗാവസ്ഥ അറിഞ്ഞത് മുതല്‍ ധാരാളം ആളുകള്‍ തനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു എന്നും അതിന്റെ ഫലമായി ദൈവം തനിക്കു സൗഖ്യം നല്‍കിയതാണെന്നും ഉറച്ചു വിശ്വസിക്കുകയാണ് പോള്‍ വുഡ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.