സ്നേഹത്തിലൂടെ വഞ്ചിതരാകുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ

സ്നേഹം നടിച്ചു മതം മാറ്റുന്ന തീവ്രവാദ പ്രവർത്തനം തുടർന്ന് കൊണ്ടേ ഇരിക്കുന്ന സാഹചര്യത്തിൽ മത സൗഹാർദ്ദം എന്ന കപടതയുടെ മറവിലോ സൗഹൃദങ്ങളുടെ പേരിലോ ചുറ്റും നടന്ന് കൊണ്ടിരിക്കുന്നതിനെ കുറിച്ച് പറയാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന നീതിയല്ല എന്ന ഉത്തമ ബോധ്യത്തിലാണ് തുറന്ന് പറയേണ്ടി വരുന്നത്. സ്ത്രീകളോട് പുരുഷന്മാർക്കും തിരിച്ചും തോന്നുന്ന സ്വാഭാവികമായ അടുപ്പത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന തോന്നലുകളിൽ കൊളുത്തി ഒരു സമുദായത്തിന് എതിരെ നടത്തുന്ന സംഘടിത ആക്രമണത്തെ വ്യക്തികളുടെ ചോയിസ് എന്ന രീതിയിൽ നിസ്സാരമായി കാണേണ്ട വിഷയമായി കരുതുന്നില്ല.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കൊന്നൊടുക്കാൻ സാധിക്കാത്തതിനാൽ ഒരു സമൂഹത്തെ കാലക്രമേണ ഇല്ലാതാക്കാൻ മാത്രമാണ് സ്ത്രീകളെ ലക്ഷ്യം വെക്കുന്നത്, ഈ ലോക ജീവിതം നരക തുല്യം ആക്കിയാലും മതം വികസിപ്പിച്ചു സ്വർഗം നേടാൻ ഇറങ്ങി തിരിച്ചിരിക്കുന്ന തീവ്രവാദികൾക്ക് സ്ത്രീ എന്നത് പ്രസവിക്കാനുള്ള വെറും ഉപകരണം മാത്രമാണ്.

10,11, 12 ക്ലാസ്സുകളിലെ കുട്ടികളെ ആണ് പൊതുവെ ടാർജറ്റ് ചെയ്യുന്നത്, ശാരീരികമായ മാറ്റം ഉണ്ടാകുന്ന കാലം ആയതിനാൽ ചിലരെങ്കിലും ഇങ്ങനെ ഉള്ളവരുടെ പ്രലോഭനങ്ങളിൽ പെട്ട് പോകും, പിന്നീട് നടത്തുന്ന ഇമോഷണൽ ബ്ലാക്ക് മെയിലിംഗിൽ പെട്ട കുട്ടികൾക്ക് തിരിച്ചു വരവില്ല. റെക്കോർഡ് ചെയ്യപ്പെടുന്ന വീഡിയോകൾ വെച്ചുള്ള ഭീക്ഷണിയുടെ ഭാഗമായി ചിലരെങ്കിലും ജീവിക്കേണ്ടി വരുന്നത് സ്നേഹം നടിച്ചവന്റെ കൂടെ പോലും ആയിരിക്കില്ല.

കേരളത്തിലെ ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്കൂളുകളിൽ കുട്ടികൾക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സുകളിൽ തുറന്ന് പറയുന്നത് ഇങ്ങനെ ഒളിച്ചോടി പോയ ചില കുട്ടികൾ ആത്മഹത്യ ചെയ്തതിന് ശേഷം നടത്തിയ പോസ്റ്റുമാർട്ടത്തിൽ രഹസ്യ ഭാഗങ്ങളിൽ മതപരമായ ചില പ്രത്യേക ചിഹ്നങ്ങൾ പച്ച കുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ട് എന്നാണ്. ഈ ഉദ്യോഗസ്ഥനെ നേരിട്ട് കാണാൻ അവസരം കിട്ടിയപ്പോൾ സമൂഹത്തിന് ബോധവൽക്കരണം കൊടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം ആണ്, തെളിവായി നിരവധി പോസ്റ്റ്മാർട്ടം റിപ്പോർട്ടുകളുടെ കോപ്പി കയ്യിൽ ഉണ്ടെന്നാണ് പറഞ്ഞത്. മാറിൽ പച്ച കുത്തപെട്ട ഒരു പെൺകുട്ടിക്ക് ഇവരുടെ കൈകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുമോ?

രക്ഷപ്പെട്ടാൽ അതിന് മറ്റൊരു വിവാഹ ജീവിതം സാധ്യമാകാത്ത നമ്മുടെ സാഹചര്യങ്ങളിൽ ഒന്നുകിൽ അടിമ ജീവിതം അല്ലെങ്കിൽ ആത്മഹത്യ മാത്രമാണ് വഴി…. ഇതിനെ കുറിച്ച് തുറന്ന് പറയുക അല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നാണ് അദ്ദേഹം ചോദിച്ചത്.

ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾ നമ്മുടെ ചുറ്റുപാടും തുടർച്ചയായി നടക്കുന്നതിനാൽ ആരോടൊക്കെ സൗഹൃദം ആകാമെന്ന് മക്കളോട് തുറന്ന് പറയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മത സൗഹാർദ്ദം സംരക്ഷിക്കുക എന്നത് ഇരകൾ ആക്കപെടുന്നവരുടെ മാത്രം ഉത്തരവാദിത്വം അല്ല, വേട്ടക്കാരുടെ എണ്ണം കുറവാണ് എന്നത് ന്യായീകരണവും അല്ല. ലോകത്ത് എവിടെ ആണെങ്കിലും തങ്ങളുടെ സമുദായത്തിന് ചെറിയ ബുദ്ധിമുട്ടുകൾ എങ്കിലും ഉണ്ടായാൽ നിമിഷ നേരം കൊണ്ട് കേരളത്തിൽ സംഘടിക്കുന്നവർ ശ്രമിച്ചാൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ല.

മതത്തിന്റെ പേരിൽ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള പ്രാഥമിക ഉത്തരവാദിത്വം അതാത് മതങ്ങളിൽ ഉള്ളവർക്ക് തന്നെയാണ്, അത് ചെയ്യാതെ ഇരയാക്കപ്പെടുന്നവർ സംഘടിച്ചു പ്രതിരോധിക്കാനും അതിന് സഹായിക്കാൻ കഴിയുന്നവരോട് കൂട്ട് ചേരാനും ശ്രമിക്കുമ്പോൾ ഫോബിയ പരത്തുന്നേ ഫാസിസം പടി വാതുക്കൽ എത്തി എന്ന രീതിയിലുള്ള പ്രചാരണം കൊണ്ട് പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.

ഇങ്ങനെയുള്ള നിരവധി സംഭവങ്ങളെ കുറിച്ച് അറിയാമെങ്കിലും ഇതിന് സംഘടിതമായ സ്വഭാവം ഇല്ല എന്ന് പറഞ്ഞു സത്യത്തിന് നേരെ കണ്ണടക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കേണ്ടത് ഇങ്ങനെയുള്ള വിഷയങ്ങൾ പോലീസിലും കോടതിയിലും എത്തുമ്പോൾ തീവ്രവാദിക്ക് വേണ്ടി അവിടെ തടിച്ചു കൂടുന്നത് വ്യകതമായ മത ചിഹ്നങ്ങൾ ഉള്ള വേഷ ഭൂഷാദികൾ ധരിച്ചവർ തന്നെയാണ്.

പരാതി കൊടുക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കാൻ ഇരു ചെവി അറിയാതെ ഗൾഫിലേക്ക് കടത്തിയ സംഭവങ്ങളെ കുറിച്ച് നേരിട്ട് അറിയാം. നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം എന്ന് പറഞ്ഞു കൂടെ കൂട്ടി ഗർഭിണി ആക്കിയതിന് ശേഷം മതം മാറാത്തതിനാൽ പീഡിപ്പിച്ചു കുഞ്ഞിനേയും തള്ളയേയും ഉപേക്ഷിക്കപ്പെട്ട സംഭവങ്ങളിലെ ഇരകളെയും നേരിട്ട് അറിയാം. അടിമകൾ ആക്കപെട്ട പല പെൺകുട്ടികൾക്കും വീട്ടുകാരും ആയി ബന്ധപ്പെടാനുള്ള അവസരം പോലും കൊടുക്കുന്നില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

ഇപ്പോൾ ചതിയിൽ പെട്ടിരിക്കുന്ന കോഴിക്കോട്ടെ പെൺകുട്ടി ഉൾപ്പടെ ഇതേ പോലുള്ള അൻപതോളം കേസുകളാണ് താമരശ്ശേരി രൂപതയുടെ മുൻപിൽ മാത്രം ഉള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. പരസ്യമായി നിലപാട് എടുക്കേണ്ട സമയത്ത് എടുക്കാതിരുന്നതിന്റെ പേരിൽ ഉണ്ടായി കൊണ്ടിരിക്കുന്ന ഓരോ ദുരന്തങ്ങളുടെയും ധാർമ്മിക ഉത്തരവാദിത്വം സഭ വിശ്വസിച്ചു ഉത്തരവാദിത്വം ഏൽപ്പിച്ചവർക്ക് ഉണ്ടെന്ന് എടുത്ത് പറയേണ്ട കാര്യം ഉണ്ടെന്ന് കരുതുന്നില്ല.

ജസ്റ്റിൻ ജോർജ്