ആദ്യ ഓണ്‍ലൈന്‍ തീര്‍ത്ഥാടനത്തിന് തയ്യാറായി ലൂര്‍ദ്ദ് ബസിലിക്ക

ഫ്രാന്‍സിലെ വിശ്വപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദ് ബസിലിക്കയില്‍ ആദ്യ വെര്‍ച്വല്‍ തീര്‍ത്ഥാടനം കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ ഇന്ന്. ലൂര്‍ദ്ദ് ബസിലിക്കയിലേയ്ക്ക് ഓണ്‍ലൈനിലൂടെ തീര്‍ത്ഥാടനം നടത്താനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിലൂടെ അനുഗ്രഹങ്ങള്‍ നേടാനും ഇതിലൂടെ അവസരമാകും.

വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ജപമാല, പ്രാര്‍ത്ഥന എന്നിവ ഉള്‍പ്പെടെ 15 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. 10 ഭാഷകളിലാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ രാത്രി പത്തു മണി വരെയാണ് തിരുക്കര്‍മ്മങ്ങള്‍. വൈകിട്ട് നാലു മുതല്‍ ആറു വരെ ലൂര്‍ദ്ദ് മാതാവിന്റെ മാദ്ധ്യസ്ഥത്തിന്റെ സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുന്ന പ്രത്യേക ടെലിവിഷന്‍ പ്രോഗ്രാമും ക്രമീകരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ ശമനത്തിനായുള്ള പ്രാര്‍ത്ഥനകളോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അത്മായരും സന്യസ്തരും പങ്കുവയ്ക്കുന്ന അത്ഭുതസാക്ഷ്യങ്ങളും അവരുടെ പ്രേഷിതരംഗങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകളും പ്രദര്‍ശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.