സീറോ മലബാര്‍ ശ്ലീഹാക്കാലം അഞ്ചാം വ്യാഴം ജൂൺ 25 ലൂക്കാ 13: 31-35 ധീരതയോടെ ദൗത്യം നിർവഹിക്കുക

ഹേറോദേസ് കൊല്ലാനൊരുങ്ങുന്നു എന്നറിഞ്ഞിട്ടും ധൈര്യപൂര്‍വം തന്റെ ദൗത്യം തുടരുന്ന ഈശോയെയാണ് ഇന്നത്തെ വചനത്തില്‍ നമ്മള്‍ കാണുന്നത്. മരണത്തിനു മുൻപിലും തന്റെ പിതാവ് ഏൽപിക്കുന്ന ദൗത്യം തിരിച്ചറിഞ്ഞ് അത് പൂര്‍ത്തിയാക്കാനാണ് ഈശോ ശ്രമിക്കുന്നത്. അല്ലാതെ, ഹേറോദേസിനെതിരെ പ്രവര്‍ത്തിക്കുകയല്ല.

നമ്മെയും നമ്മുടെ ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായേക്കാം. വ്യക്തികളും സമയവും സാഹചര്യങ്ങളുമൊക്കെ എതിരായിവന്നേക്കാം. എന്നാലും ഈ ഭൂമിയില്‍ ദൈവം എന്നെ ഏൽപിച്ചിരിക്കുന്ന ദൗത്യം എന്താണെന്ന് മനസ്സിലാക്കി അത് പൂര്‍ത്തിയാക്കാനായിരിക്കണം നമ്മുടെ ശ്രമം. ദൈവത്തില്‍ കണ്ണുറപ്പിച്ച് യാത്രചെയ്താല്‍ മറ്റൊന്നിനും നമ്മെ ഭയപ്പെടുത്താനാകില്ല. ശത്രു വലിയവനാണെങ്കിലും അതിലും വലിയവനാണ്‌ നമ്മുടെ ദൈവം. അതിനാല്‍ ദൈവം ഏൽപിച്ചിരിക്കുന്ന ദൗത്യം തുടരുക; ശത്രുവിനെ ഭയപ്പെടാതിരിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.