
“പുറമേ കാണുന്നതനുസരിച്ച് വിധിക്കാതെ നീതിയായി വിധിക്കുവിന്‍” (യോഹ. 7:24).
പ്രത്യക്ഷത്തില്‍ കണ്ട് അപരനെ വിധിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സമൂഹത്തിലേക്കാണ് ഈശോ തന്റെ വചനങ്ങള്‍ എയ്തുവിടുന്നത്. പലപ്പോഴും പുറമെ കണ്ട് അപരനെ വിധിക്കുമ്പോള്‍ അത് നീതി നിറഞ്ഞ വിധിയാകുന്നില്ല എന്നാണ് ഈശോ പറയുന്നത്. ബുദ്ധി മാത്രമാണ് അത്തരത്തിലുള്ള വിധിയില്‍ നാം ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍, ബുദ്ധിയോടൊപ്പം ഹൃദയം കൂടി ഉള്‍പ്പെടുത്തി പുറമേയുള്ള കാഴ്ചകള്‍ കണ്ടാല്‍ നീതിയുള്ള വിധികള്‍ മാത്രമേ നാം നടത്തുകയുള്ളൂ. അത് ഹൃദയത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.
നമുക്ക് പ്രാർഥിക്കാം, ഈശോയേ ഹൃദയം കൊണ്ട് അപരനെ വിലയിരുത്താന്‍, കുറവുകളെ കാണാന്‍, അപരന് നീതി നടത്തിക്കൊടുക്കാന്‍ എനിക്ക് കൃപ തരേണമെ, ആമ്മേന്‍.
ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്




