
“പാറപ്പുറത്ത് ഭവനം പണിത ബുദ്ധിമാനായ മനുഷ്യൻ” (വാക്യം 24).
‘പാറ’ അല്ലെങ്കിൽ ‘ശില’ എന്നത് ദൈവത്തെയും ദൈവികസംരക്ഷണത്തെയും സൂചിപ്പിക്കാനായി ബൈബിൾ പൊതുവായി ഉപയോഗിക്കാറുള്ള ഒരു പ്രതീകമാണ്. “അങ്ങാണ് എന്റെ രക്ഷശിലയും കോട്ടയും വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും” (സങ്കീ. 18:2).
‘പാറപ്പുറം’ ദൈവതിരുമനസ്സിന്റെയും ‘മണൽപ്പുറം’ മനുഷ്യമനസ്സിന്റെയും പ്രതീകമായി എടുക്കുകയാണെങ്കിൽ പാറപ്പുറത്തുള്ള ഭവനം പണിയൽ ദൈവതിരുമനസ്സനുസരിച്ച് രൂപപ്പെടുത്തുന്ന ക്രൈസ്തവജീവിതത്തിന്റെ പ്രതീകമാണ്. മണൽപ്പുറത്തുള്ള ഭവനം പണിയൽ മനുഷ്യന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ക്രൈസ്തവജീവിതത്തിന്റെയും.
രക്ഷാശിലയായ ദൈവത്തില്‍ ആശ്രയിച്ച് ക്രൈസ്തവജീവിതം പണിതുയർത്താം. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




