ലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2019-2020 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി.

യൂണിറ്റ് ഡയറക്ടര്‍ ഫാ. സിജു മുടക്കോടില്‍ മിഷന്‍ ലീഗ് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മിഷന്‍ ലീഗ് വൈസ് പ്രസിഡന്റ് ജെറിന്‍ വിരിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെസ്‌നാ വെട്ടുപാറപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ. സിജു മുടക്കോടില്‍ തിരി തെളിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മിഷന്‍ ലീഗ് ഓര്‍ഗനൈസര്‍മാരായ അനിത വില്ലൂത്തറ, സിജോയ് പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അംഗത്വ നവീകരണം നടത്തുകയും വെഞ്ചരിച്ച മിഷന്‍ ലീഗ് ബാഡ്ജുകള്‍ അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

സിജോയ് പറപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.