ചെറുപുഷ്‌പ മിഷന്‍ലീഗ്‌ അനുശോചനയോഗം സംഘടിപ്പിച്ചു

ചെറുപുഷ്‌പ മിഷന്‍ലീഗ്‌ സ്ഥാപക നേതാവ്‌ പി.സി. എബ്രാഹം പല്ലാട്ടുകുന്നേലിന്റെ ഭാര്യ തെയ്യാമ്മയുടെ നിര്യാണത്തില്‍ ചെറുപുഷ്‌പ മിഷന്‍ലീഗ്‌ സംസ്ഥാനസമിതി അനുശോചന യോഗം സംഘടിപ്പിച്ചു. പ്ലാറ്റിനം ജൂബിലിയിലേക്കു പ്രവേശിക്കുന്ന ചെറുപുഷ്‌പ മിഷന്‍ലീഗിന്റെ സ്ഥാപകനായിരുന്ന കുഞ്ഞേട്ടന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും നിരന്തരം സഹകരിച്ച വ്യക്തിയായിരുന്നു ഭാര്യ തെയ്യാമ്മയെന്ന് യോഗം അനുസ്‌മരിച്ചു.

വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനും തിരുവല്ല രൂപത രക്ഷാധികാരിയുമായ റവ. ഡോ. തോമസ്‌ കൂറിലോസ്‌, മിഷന്‍ലീഗ്‌ സംസ്ഥാന ഡയറക്‌ടര്‍ ഫാ. ജോബി പുച്ചൂകണ്ടത്തില്‍, സംസ്ഥാന പ്രസിഡന്റ്‌ ബിനു മാങ്കൂട്ടം, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിനോ മോളത്ത്‌, വൈസ്‌ ഡയറക്‌ടര്‍ ഫാ. ഷിജു ഐക്കരകാനായില്‍ എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. ചെറുപുഷ്‌പ മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തെയ്യാമ്മ പല്ലാട്ടുകുന്നേല്‍ നല്‍കിയ സേവനങ്ങള്‍ നിസ്‌തുലമാണെന്നും യോഗം അനുസ്‌മരിച്ചു.

ഫാ. ജോബി പുച്ചൂകണ്ടത്തില്‍, ഡയറക്‌ടര്‍, ചെറുപുഷ്‌പ മിഷന്‍ലീഗ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.