ജപമാലയര്‍പ്പിക്കാം മിഷനറിമാർക്കായി…

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി ജപമാല അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സീസ് പാപ്പാ ഏവരെയും ക്ഷണിക്കുന്നതായി അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആഹ്വാനം ചെയ്തു. ഒക്ടോബർ 28-ാം തീയതിയാണ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തില്‍ ഇപ്രകാരം സൂചിപ്പിച്ചത്.

“ഒക്ടോബർ മാസത്തിന്‍റെ അവസാന ദിനങ്ങളിൽ സഭയുടെ പ്രേഷിതദൗത്യത്തിനായി പ്രത്യേകിച്ച്, ഏറ്റവും വലിയ പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളും, പുരുഷന്മാരായ മിഷനറിമാർക്കായി ജപമാല പ്രാർത്ഥിക്കുവാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.”

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം # മിഷനറി ഒക്ടോബർ എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.