ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗ് തിരികെയെത്തുന്നു

 ഇറ്റലി:  ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പൂര്‍ത്തിയാകാത്ത ചിത്രം തിരികെയെത്തുന്നു. ഉണ്ണീശോയെ കാണാന്‍ വരുന്ന പൂജരാജാക്കന്മാരുടെ പെയിന്റിംഗാണ് ആറു വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിരികെ വരുന്നത്. ഡാവിഞ്ചിയുടെ ഏറ്റവും മാസ്റ്റര്‍പീസുകളിലൊന്നായി ഈ ചിത്രം പരിഗണിക്കപ്പെടുന്നു.  ഫ്‌ളോറന്‍സ് ഉസിഫി ഗ്യാലറിയില്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം സെപ്തംബറില്‍ അവസാനിക്കും.

1481 നും 1482 നും ഇടയിലാണ് ഇതിന്റെ ചിത്രത്തിന്റെ രചന നടന്നത്. മാതാവും ഉണ്ണീശോയും സന്ദര്‍ശകരുമൊത്തുള്ള ഓയില്‍ പെയിന്റിംഗാണിത്. ഫ്‌ളോറന്‍സില്‍ വച്ചാണ് ഈ ചിത്രം വരയ്ക്കാന്‍ ഡാവിഞ്ചി ആരംഭിച്ചത്.എന്നാല്‍ മിലാനിലേക്കുള്ള യാത്ര ചിത്രരചനയ്ക്ക് മുടക്കം വരുത്തി. ചിത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത് ഇറ്റാലിയന്‍ കള്‍ച്ചറല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലുള്ള ഒരു സംഘം ഗവേഷകരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.