ഗത്സമെൻ 06: നോമ്പുകാല വിചിന്തനങ്ങൾ

യേശു പഠിപ്പിച്ച പ്രാർത്ഥനയെക്കുറിച്ച് വചനം ഓർമ്മപ്പെടുത്തുന്നു. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറ്റുവാൻ ജീവിതം കൊണ്ട് സാക്ഷ്യമേകിയവനാണ് ക്രിസ്തു. നിങ്ങൾ ക്ഷമിച്ചാൽ നിങ്ങളോടും ക്ഷമിക്കപ്പെടും. ക്ഷമിക്കുന്നവന്റെ പ്രാർത്ഥനയ്ക്ക് സ്വർഗ്ഗത്തോളം വിശാലതയുണ്ടെന്ന് അവൻ വെളിപ്പെടുത്തി.

യേശുവിന്റെ പ്രാർത്ഥന വ്യക്തിപരമായ നിയോഗങ്ങളായിരുന്നില്ല. മറിച്ച്, ഉത്തരവാദിത്വം ഏൽപ്പിച്ചവനോടുള്ള വിശ്വസ്തതകളുടെ പ്രാർത്ഥനകളായിരുന്നു. അതിനാലാണ് നാൽപതു ദിനരാത്രങ്ങൾ ഉപവസിച്ചു പ്രാർത്ഥിച്ച്, തന്റെ ഉത്തരവാദിത്വത്തിലേയ്ക്ക് അവൻ പ്രവേശിക്കുന്നത്. ഉത്തരവാദിത്വങ്ങളിൽ നിന്നും നമ്മെ അകറ്റുന്ന പ്രലോഭനങ്ങളെ അതിജീവിക്കാൻ നമുക്ക് പ്രാർത്ഥന ഉണ്ടാവണം. പ്രാർത്ഥന കുറയുമ്പോൾ ഉത്തരവാദിത്വങ്ങളിൽ പരാജയങ്ങൾ വന്നുതുടങ്ങും.

ഫാ. ജെയ്സൺ തൃക്കോയിക്കൽ