നോമ്പിലെ അമ്പതു മാലാഖമാര്‍ 44: ആത്മശിക്ഷണത്തിന്റെ മാലാഖ

വലിയ ആഴ്ചയുടെ തീക്ഷ്ണതയില്‍ നാം ജീവിക്കുമ്പോള്‍ ആത്മശിക്ഷണത്തെപ്പറ്റിയാണ് മാലാഖ ഇന്ന് പഠിപ്പിക്കുക. ആത്മശിക്ഷണമെന്നാല്‍, ഒരുവനു വളരാന്‍ അവന്‍ സ്വയം സ്വീകരിക്കുന്ന ശിക്ഷണത്തിന്റെ പാതകളാണ്. അത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന അരുതുകളല്ല. വലിയ ആഴ്ചയെ വിശുദ്ധീകരിക്കാന്‍ നാം സ്വയം സ്വീകരിക്കുന്ന ആത്മനിയന്ത്രണങ്ങളാണ്.

നോമ്പിന്റെ തീവ്രമായ ഈ ദിനങ്ങളില്‍ നാം സ്വീകരിക്കുന്ന ചെറുതും വലുതുമായ ആത്മശിക്ഷാ നടപടികള്‍ ജീവിതത്തില്‍ വിശുദ്ധിയുടെ മുകുളങ്ങളായി പരിണമിക്കും. ഈ ദിവസങ്ങളില്‍ ഏതെങ്കിലും ചെറുതോ വലുതോ ആകട്ടെ, ഒരു ആത്മശിക്ഷാ ഉപാധിയെങ്കിലും നമുക്ക് സ്വന്തമാക്കി ഈ വലിയ ആഴ്ചയെ വിശുദ്ധമാക്കം.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS