നോമ്പിലെ അമ്പതു മാലാഖമാര്‍ 46: കൂട്ടിരിക്കുന്ന മാലാഖ

മനുഷ്യമക്കളോടൊപ്പമായിരിക്കാന്‍ ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹാദിനത്തില്‍ നമ്മുടെ കൂടെ നില്‍ക്കുന്നത് കൂട്ടിരിക്കുന്ന മാലാഖയാണ്. ഈശോ വിശുദ്ധ കുര്‍ബാന ആയത്, മനുഷ്യവംശത്തോടു കൂട്ടുകൂടിയിരിക്കാനാണ്. ആ ദൈവത്തോട് നാം ചേര്‍ന്നിരുന്നാല്‍ അവിടുന്ന് നമ്മോടും ചേര്‍ന്നു നില്‍ക്കുമെന്ന് യാക്കോബ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്.

കൊറോണയുടെ ഭീതിയില്‍ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ കൂട്ടുകൂടി കൂടെയിരിക്കുന്ന ഈശോയുടെ സാന്നിധ്യം തിരിച്ചറിയുക. അരൂപിയില്‍ അവിടുത്തെ സ്വീകരിക്കുക. അങ്ങനെ ഈശോയോടൊപ്പം ജീവിതം വീണ്ടും നെയ്തെടുക്കുക. നമുക്കു പ്രാര്‍ത്ഥിക്കം, ഞാങ്ങളുമായിട്ട് കൂട്ടുകൂടുവാള്‍ വിശുദ്ധ കുര്‍ബാനയായ ഈശോയെ, നിനക്ക് സ്തുതിയും ആരാധനയും മഹത്വവും അര്‍പ്പിക്കുന്നു.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS