കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 19

വേദനിക്കുന്ന ചിപ്പിക്കുള്ളിലാണല്ലോ പവിഴമുത്ത്‌ രൂപപ്പെടുന്നത്. മുറിവേറ്റവന്റെ കരങ്ങളില്‍ നമ്മുടെ മുറിവുകള്‍ വച്ചുകൊടുക്കുമ്പോള്‍ അവ തിരുമുറിവുകളായി മാറും. ഭൂമിയുടെ പാദം കഴുകി കെട്ടിപ്പുണര്‍ന്നു ചുംബിച്ച തമ്പുരാന്റെ ചിത്രം, ക്ഷമിക്കാന്‍ പറ്റാത്ത നിമിഷങ്ങളില്‍ നമ്മുടെ മനസിലും തെളിഞ്ഞുനില്‍ക്കട്ടെ.