ശിശുസൗഹാര്‍ദ്ദ സമൂഹത്തിനായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

ശിശുസൗഹാര്‍ദ്ദ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി. മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പോക്‌സോ ആക്ടിനെ അടിസ്ഥാനപ്പെടുത്തി സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തി കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന് കോട്ടയം ജില്ല മുന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ സിസ്റ്റര്‍ അഡ്വ. ജ്യോതിസ് പി. തോമസ് നേതൃത്വം നല്‍കി.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.