ലത്തീൻ നവംബർ 17 ലൂക്കാ 19: 11-28 അനുഗ്രഹ-ചംക്രമണം

“വേറൊരുവന്‍ വന്നു പറഞ്ഞു: യജമാനനേ, ഞാന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്റെ നാണയം ഇതാ” (ലൂക്കാ 19:20).

സ്വർഗ്ഗരാജ്യത്തിന്റെ വ്യാപനത്തിനായി ദൈവത്തിൽ നിന്നും ദൈവമക്കൾ സ്വീകരിക്കുന്ന അനുഗ്രഹങ്ങളെയാണ് സ്വർണനാണയങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. നാണയം കൈത്തൂവാലയിൽ പൊതിയുന്നത് അനുഗ്രഹങ്ങളെ പങ്കുവയ്ക്കാനുള്ള സന്മനസില്ലായ്മയുടെ പ്രതീകവും. ചംക്രമണ പ്രക്രിയക്കായി നൽകിയാൽ മാത്രമേ നാണയങ്ങൾ ഗുണദായകമാവുകയുള്ളൂ.

ദൈവികനന്മകൾ (സ്നേഹം, ക്ഷമ, കരുണ, ദൈവവചനം, സമയം, കഴിവുകൾ) പരസ്പരം പങ്കുവയ്ക്കപ്പെടുമ്പോഴാണ് ദൈവികഭരണം അഥവാ ദൈവാരാജ്യ വ്യാപനം യാഥാർത്ഥ്യമാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.