ലത്തീൻ ആഗസ്റ്റ് 17 മത്തായി 19: 23-30 ലൗകിക നിസ്സംഗത

“…ധനികൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതുപോലെ ആണ്” (വാക്യം 24).

‘അതിശയോക്തി പ്രയോഗങ്ങൾ’ (Hyperbole) ചില സന്ദേശങ്ങൾ നൽകുവാനായി ബൈബിൾ ഉപയോഗിച്ചിരിക്കുന്ന ഒരു സാഹിത്യശൈലിയാണ്. അപ്രകാരമുള്ള ഒരു പ്രയോഗമാണ്, ധനികൻ സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിന്റേത്. പാപഹേതുവാകുന്ന കണ്ണ് ചൂഴ്ന്നുകളയുക (മത്തായി 5:29), കണ്ണിലെ തടിക്കഷണം (മത്തായി 7:3-4) തുടങ്ങിയവയും ഉദാഹരങ്ങളാണ്.

ധനികന് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്‌കരമാണ് എന്ന് യേശു പ്രഖ്യാപിക്കുമ്പോൾ സമ്പത്തിന്റെ അളവും വലിപ്പവുമാകണമെന്നില്ല പ്രതിബന്ധമാകുന്നത്. മറിച്ച് അതിനോടുള്ള മനോഭാവമാകാം. സമ്പത്തുള്ളപ്പോഴും അതിനോട് ആത്മീയമായി നിസ്സംഗത (Detachment) പുലർത്താനും ജീവിതശൈലിയിൽ ലാളിത്യവും എളിമയും പുലർത്താനും ഔദാര്യവും കരുതലും ഉള്ളവരായിരിക്കുവാനും ഒരാൾക്ക് സാധിക്കും. അതുപോലെ, ശാരീരികമായി വസ്‌തുവകകളുടെ കുറവ് അനുഭവിക്കുമ്പോഴും അത്യാഗ്രഹം, സ്വാർത്ഥത തുടങ്ങിയവ വ്യക്തികളെ ആത്മീയ-ധനികാവസ്ഥയിൽ നിലനിറുത്താം.

സമ്പത്തിന് ഈ ലോകത്തിൽ ഒരു മനുഷ്യന്റെ മനസ്സിൽ അബദ്ധമായ സുരക്ഷിതബോധം സൃഷ്ടിക്കാൻ സാധിക്കുകയും അതുവഴി ദൈവത്തിൽ നിന്നും മനുഷ്യഹൃദയത്തെ അകറ്റുവാൻ സാധിക്കുമെന്നതിനാലും സാമ്പത്തിനോടുള്ള വിരക്തിയുടെ മനോഭാവം സ്വർഗ്ഗരാജ്യപ്രവേശനത്തിന് അത്യാവശ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.