ലത്തീൻ ഏപ്രിൽ 22 യോഹ. 6: 44-51 നിഗൂഢവഴികൾ

എന്റെ പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കൽ വരാൻ സാധിക്കുകയില്ല” (വാക്യം 44).

ദൈവപിതാവ് പുത്രനായ ക്രിസ്തുവിലേക്ക് നമ്മെ ആകർഷിക്കുന്നത് പലപ്പോഴും മനുഷ്യർക്ക് നിഗൂഢമായ വഴികളിൽ കൂടിയാണ്. അതുപോലെ തന്നെയാണ് പുത്രൻ പിതാവിനെ ലോകത്തിന് വെളിപ്പെടുത്തുന്ന വഴികളും. വി. അഗസ്തീനോസിന് ആന്തരികമായ ഒരു അസ്വസ്ഥതയിലൂടെയും, വി. ഫ്രാൻസിസ് അസീസിക്ക് അലൗകികമായ ആനന്ദത്തിനുവേണ്ടിയുള്ള ദാഹത്തിലൂടെയുയും, മദർ തെരേസക്ക് പാവങ്ങളെ കണ്ടപ്പോൾ തോന്നിയ കാരുണ്യത്തിലൂടെയുമായിരുന്നു ക്രിസ്തുവിനെ അറിഞ്ഞതും ലോകത്തിന് വെളിപ്പെടുത്തിയതും.

ജീവന്റെ അപ്പമായ ദിവ്യകാരുണ്യത്തിലൂടെ ദൈവപിതാവ് നമ്മെ ക്രിസ്തുവിലേക്ക് അടുപ്പിക്കുക മാത്രമല്ല, അവന്റെ സ്വന്തമാക്കി മാറ്റുക കൂടി ചെയ്യുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.