ലത്തീൻ ഡിസംബർ 21 ലൂക്കാ 1: 46-56 കൃതജ്ഞതാ സ്തോത്രം

തന്റെ അനുഗ്രഹത്തിന്റെ ഉറവിടം ദൈവമാണ് എന്ന് ആത്മാവിൽ അനുഭവിക്കുന്ന മറിയത്തിന്റെ വാക്കുകളാണ് “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്‌” എന്നത്.

ഈ ദൈവാനുഭവമുള്ള വ്യക്തിയുടെ ആന്തരീകജീവിതത്തിന്റെ സജഗുണങ്ങളാണ് ആനന്ദം, കൃതജ്ഞത,  എളിമ എന്നിവ.

1. ആനന്ദം (Rejoice): “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (വാക്യം 47).  ആനന്ദം എന്നത് ഇന്ദ്രിയാനുഭവമല്ല മറിച്ച്, ആത്മാവിന്റെ അനുഭവമാണ്. ദൈവം ഒരു വ്യക്തിയിലൂടെ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവാണ് ഈ അനുഭവം ജനിപ്പിക്കുന്നത്.

2. കൃതജ്ഞത (Gratitude): “എന്റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” (വാക്യം 46).  ദൈവതിരുമുമ്പിൽ അയോഗ്യതയുടെ  ചിന്ത കൃതജ്ഞതാബോധം ജനിപ്പിക്കുന്നു.

3. എളിമ (Humility): “ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി” (വാക്യം 52). എളിമയുള്ള ഹൃദയം ദൈവത്തിനും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഒരിടം ശേഷിപ്പിക്കുന്നു.

ഹൃദയത്തിൽ കൃതജ്ഞതയിലും ആനന്ദത്തിലും ദൈവത്തെ വഹിക്കുന്ന എളിയദാസരാണ് ദൈവമക്കൾ.  ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.