ലത്തീൻ ഒക്ടോബർ 12 ലൂക്കാ 11: 27-28 മഹത്തായ ഭാഗ്യം

അവന്‍ പറഞ്ഞു: ‘ദൈവവചനം കേട്ട്‌ അത് പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാർ’ (ലൂക്കാ 11:28).

രണ്ടു വിധത്തിൽ മറിയം യേശുവിനെ തന്നിൽ വഹിച്ചു; ഉദരത്തിലും ഹൃദയത്തിലും. അല്ലെങ്കിൽ മറിയത്തിന്റെ ശാരീരിക – ആത്മീയമാതൃത്വം. മറിയത്തിന്റെ മഹത്വം യേശുവിനെ ഉദരത്തിൽ വഹിച്ചതിലൂടെയുള്ള ശാരീരികമാതൃത്വം അല്ല. മറിച്ച്‌, ‘ഇതാ കർത്താവിന്റെ ദാസി’ എന്നു പറഞ്ഞ് വചനത്തെ ഹൃദയത്തിൽ വഹിച്ച ആത്മീയമാതൃത്വം ആണ്.

മറിയത്തെപ്പോലെ, ഹൃദയത്തിൽ വചനത്തെ സ്വീകരിക്കുമ്പോൾ നാമും ഭാഗ്യം (Blessedness) ഉള്ളവരാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ