ലത്തീൻ സെപ്റ്റംബർ 20 ലൂക്കാ 8: 1-3 സവിശേഷ പോഷണാത്മക വിഭവങ്ങൾ

ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ വിഭവങ്ങൾ കൊണ്ട്‌ അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്‌ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു (ലൂക്കാ 8:3).

ഗലീലയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടിയുള്ള ക്രിസ്തുവിന്റെ സുവിശേഷ സാക്ഷ്യയാത്രകളിൽ അവനെ അനുഗമിച്ചിരുന്നത് പന്ത്രണ്ട് അപ്പസ്തോലന്മാരുടെ  ഗണം മാത്രമല്ല. കൂടാതെ, ഒരു കൂട്ടം സ്ത്രീശിഷ്യകളും തങ്ങൾക്കുള്ളവയിൽ നിന്ന് പങ്കുവച്ച് അവനെ അനുഗമിച്ചിരുന്നു എന്നതിന് സാക്ഷ്യമാണ് ഇന്നത്തെ സുവിശേഷം.

ക്രിസ്തുവും ശിഷ്യരും അടങ്ങുന്ന ആദ്യഗണത്തെ തിരുസഭയുടെ ആദ്യരൂപം അഥവാ മൂലരൂപം (prototype )ആയിട്ടാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ സ്ത്രീകൾ, തങ്ങൾക്കുള്ളവയിൽ നിന്ന് പങ്കുവയ്ക്കുന്നതിനെ ദൈവരാജ്യത്തിന്റെ വ്യാപനത്തിനായി സഭാമക്കൾ തങ്ങൾക്കുള്ളവയിൽ നിന്നും പങ്കുവയ്ക്കുന്നതിന്റെ മാതൃകയായി കാണാം. സുവിശേഷത്തിലെ സ്ത്രീശിഷ്യകളെ അനുകരിച്ച്,  സമയം (Time), കഴിവ് (Talent), നിധി/ സമ്പത്ത് (Treasure) എന്നിവയാണ് തിരുസഭയുടെ ദൈവരാജ്യ വ്യാപകശുശ്രൂഷയ്ക്കായി സഭാമക്കൾക്ക് നൽകാവുന്ന വിഭവങ്ങൾ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ