ലത്തീൻ സെപ്റ്റംബർ 10 ലൂക്കാ 6: 12-19 കൂടിയാലോചന

ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കാനായി ഒരു മലയിലേയ്ക്കു പോയി അവിടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് രാത്രി മുഴുവന്‍ ചെലവഴിച്ചു (ലൂക്കാ 6:12).

തന്റെ പരസ്യജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് പ്രാർത്ഥിക്കുന്നതിനായി മലമുകളിലേയ്ക്കും ഏകാന്തതയുടെ സ്ഥലങ്ങളിലേയ്ക്കും പോകുന്നതായി കാണാം. യേശുവിന്റെ ഈ ഏകാന്തതയിലെ പ്രാർത്ഥനയെ ദൈവപിതാവുമായുള്ള കൂടിയാലോചനയായി കാണാം. തന്റെ രക്ഷാകരദൗത്യം ഈ ഭൂമിയിൽ തുടരേണ്ട അപ്പസ്തോലന്മാരുടെ തിരഞ്ഞെടുപ്പ്‌ യേശുവിന്റെ പരസ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സംഭവങ്ങളിൽ ഒന്നാണ്.

പ്രാർത്ഥനയെ ദൈവതിരുമനസ് തിരിച്ചറിയാനുള്ള ഒരു കൂടിയാലോചനയായി കൂടി കാണാം. ദൈവവുമായുള്ള കൂടിയാലോചനയില്ലാത്ത തീരുമാനങ്ങൾ സ്വന്തം തീരുമാനങ്ങളായി അവസാനിക്കും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ