ലത്തീൻ ആഗസ്റ്റ്‌ 01 മത്തായി 13: 47-53 സർവ്വപ്രവേശിതം

വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്‌ക്കു വലിച്ചുകയറ്റി. അവര്‍ അവിടെയിരുന്ന്‌, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേയ്ക്ക്‌ എറിയുകയും ചെയ്‌തു (മത്തായി 13:48).

ഒരു വലയിൽ എല്ലാതരം മത്സ്യങ്ങളും അകപ്പെടുന്നതുപോലെ ദൈവവചനം എല്ലാ തരത്തിലുമുള്ള മനുഷ്യരെയും, അതായത് ധനികർ- ദരിദ്രർ, നല്ലവർ-ചീത്ത മനുഷ്യർ, വിശ്വസ്തർ-അവിശ്വസ്തർ, ശക്തർ-അശക്തർ, ജ്ഞാനികൾ-വിഡ്ഢികൾ, വിശുദ്ധർ-പാപികൾ തുടങ്ങി എല്ലാവരെയും ദൈവരാജ്യത്തിലേയ്ക്ക് ആകർഷിക്കുന്നു.

സഭ എന്നത് വിശുദ്ധരുടെ മാത്രമല്ല. മറിച്ച്, പാപികളെയും വിശുദ്ധരെയും ഒരുപോലെ ഉൾകൊള്ളുന്ന ഒരു സമൂഹമാണ്. പൂര്‍ണ്ണതകളുടെ മാത്രം ഒരു അയാഥാർത്ഥ്യ ലോകത്തെ സ്വപ്നം കാണാതെ, അപൂർണ്ണതകളും, വികലതകളും, ന്യൂനതകളും നിറഞ്ഞ ലോകത്തും സഭയിലും കുടുംബത്തിലും വിശുദ്ധിയില്‍ ജീവിക്കാൻ പരിശ്രമിക്കുന്നതാണ്  യാഥാർത്ഥ്യപൂർണ്ണമായ ക്രൈസ്തവജീവിതം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ