ലത്തീൻ ജൂലൈ 26 മത്തായി 13: 18-23 ആത്മീയ അസന്നിഹിത്വം

ഒരുവന്‍ വചനം ശ്രവിക്കുന്നു. എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അത് ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണ് മുള്ളുകളുടെയിടയില്‍ വീണ വിത്ത്‌ (മത്തായി 13:22).

മുള്ളുകൾക്കിടയിൽ ഞെരുക്കപ്പെടുന്ന വിത്തുകളുടെ ചിത്രം, ആത്മീയജീവിതം നയിക്കുന്ന ഒരു വ്യക്തി കടന്നുപോകുന്ന ആത്മീയ അസന്നിഹിത്വത്തെ (Spiritual Absenteesm) ഓർമ്മപ്പെടുത്തുന്നു. ആധുനീകലോകം സൃഷ്ടിക്കുന്ന തിരക്കുകളുടെ ജീവിതശൈലിയിൽ മനുഷ്യർ തങ്ങളുടെ തന്നെ ആത്മീയഗൃഹത്തിൽ ധ്യാനാത്മക നിശബ്ദതയിലായിരിക്കാൻ സാധിക്കാത്ത അവസ്ഥയെയാണ് ആത്മീയ അസന്നിഹിത്വം എന്നു പറയുന്നത്.

ശ്രവിക്കുന്ന ദൈവവചനം ബാഹ്യശബ്ദങ്ങളാലും, അമിത പ്രവർത്തനങ്ങളാലും, താല്‍പര്യങ്ങളാലും ഞെരുക്കപ്പെടുന്നതാണിത്. ആത്മീയഗൃഹത്തിൽ ധ്യാനാത്മക നിശബ്ദതയിൽ ആയിരിക്കാൻ ശ്രമിക്കുന്നവരുടെ ഹൃദയത്തിൽ ദൈവവചനം ഫലം ചൂടുന്നു. ആമ്മേൻ.

+ ഫാ. ജെറി വള്ളോംകുന്നേല്‍ MCBS, സത്താറ