ലത്തീൻ ജൂൺ 24 ലൂക്കാ 1: 57-66; 80 (യോഹന്നാന്റെ ജനനം) മഹത്വനിദാനം

എന്നാല്‍, ശിശുവിന്റെ അമ്മ അവരോട് പറഞ്ഞു: “അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം” (ലൂക്കാ 1: 60).

യോഹന്നാൻ എന്ന പേരിന്റെ അർത്ഥം ‘ദൈവം ധന്യനാണ്, കൃപാലുവാണ് ‘ എന്നൊക്കെയാണ്. ക്രിസ്തുവിന് വഴിയൊരുക്കുക എന്ന മഹത്തായ ദൈവീകദൗത്യം ഏറ്റെടുത്ത വ്യക്തി എന്നതല്ല യോഹന്നാന്റെ മഹത്വത്തിന് ആധാരം. മറിച്ച്, വിശ്വസ്തതാപൂർണ്ണമായ പ്രതികരണത്തിലാണ്. കഠിനതാപസം, ലാളിത്യം, വിനയം, പ്രവാചക തീക്ഷ്ണത തുടങ്ങിയ പ്രത്യേകതകളടങ്ങിയ ജീവിതശൈലിയിലൂടെ യോഹന്നാൻ തന്റെ ജീവിതം ശ്രേഷ്ഠമാക്കി.

ജനനം കൊണ്ട് മാത്രം ക്രൈസ്തവന്റെ ജന്മം മഹത്തരമാകുന്നില്ല൦. മറിച്ച്, ക്രൈസ്തവജീവിത സാക്ഷ്യമാണ് മഹത്വനിദാനം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ