ലത്തീൻ  സെപ്റ്റംബർ 02   മാർക്കോ 7:1-8, 14-15, 21-23″ആന്തരീക ശുദ്ധി”

“പുറമെ നിന്ന് അകത്തേക്ക് പ്രവേശിക്കുന്നതല്ല, ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്നതാണ് മനുഷ്യനെ ശുദ്ധനോ അശുദ്ധനോ ആക്കുന്നത്” (വാക്യം 21-22)

ആരാധന (cult), വിശ്വാസം (belief), നിയമാവലി (code) എന്നിവയാണ്ഏതൊരു മതത്തിൻറെയും അടിസ്ഥാന ഘടകങ്ങൾ. വിശുദ്ധ ബലിയർപ്പണമാണ് ആരാധനയുടെ ഏറ്റവും ഉദാത്തമായ രൂപം.  പ്രമാണങ്ങൾ ഉൾകൊള്ളുന്ന വിശ്വാസ സംഹിതയാണ് രണ്ടാമത്തേത്. ആചാരങ്ങളേയും വ്യവഹാരങ്ങളേയും നടപടിക്രമങ്ങളും  ഉൾക്കൊള്ളുന്നതാണ് “കോഡ്” അഥവാ നിയമാവലി. യാഥാർത്ഥവും നിര്‍ദ്ധോഷവുമായ മതം ഈ മൂന്നു ഘടകങ്ങളെയും ശ്രുതിമധുരമായി സമന്വയിപ്പിക്കുന്നു. ഏതെങ്കിലും ഘടകത്തിൻറെ ഇല്ലായ്മ്മയും  അധിക കേന്ദ്രീകരണവും മതത്തിന്  കപടമുഖം നൽകുന്നു. മതാത്മക ജീവിതത്തിൽ ആചാരങ്ങൾക്ക് ആത്മാവ് നഷ്ടപ്പെട്ടപ്പോൾ യഹൂദവിശ്വാസം കപടമായി.

വിളിച്ചപേക്ഷിക്കുന്ന ദൈവം പരിശുദ്ധനാണ് വിശുദ്ധിയോടെ ദൈവത്തെ സമീപിക്കണം എന്ന വിശ്വാസത്തിൽ നിന്നുമാണ് ആചാരപരമായ ശുദ്ധീകരണം ഉടലെടുക്കുന്നത്. അതിന്റെ ഭാഗമായി കൈകാലുകളുടെയും, മുഖത്തിന്റെയും, ചെവികളുടെയും, കണ്ണുകളുടെയും ആചാരപരമായ ശുദ്ധീകരണ ക്രിയകൾ അവർ ചെയ്തിരുന്നു. ഉദാഹരണത്തിന്, അശുദ്ധമായത് സ്പർശിച്ചാൽ കൈകൾ കഴുകുക, കണ്ടാൽ കണ്ണുകളും, കേട്ടാൽ ചെവികളും കഴുകുക ആചാരപരമായ ശുദ്ധീകരണ കർമ്മങ്ങൾ അവർ നിർവഹിച്ചിരുന്നു. പുറമെ നിന്ന് കാണുകയോ, ശ്രവിക്കുകയോ, ഭക്ഷിക്കുകയോ ചെയ്യുന്നവയല്ല മറിച്ചു ഹൃദയത്തിൽ നിന്നും വരുന്ന വ്യഭിചാരം, ദുരാഗ്രഹം, പരസംഗം, അസൂയ, ദൂഷണം, അഹങ്കാരം തുടങ്ങിയവയാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്.

പരമപരിശുദ്ധനായ ദൈവതിരുമുൻമ്പിൽ എന്നെ  ശുദ്ധനാക്കുന്നത് പഞ്ചേന്ദ്രിയങ്ങളുടെ ശുദ്ധിയല്ല, ആന്തരികമായ ഹൃദയശുദ്ധിയാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.