മരണത്തിന്റെ മുൻപിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് നടന്നടുത്ത മലേഷ്യക്കാരൻ

    ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശമായ പെറ്റലിംഗ് ജയയിലെ തന്റെ വീടിന്റെ  മൂന്നാം നിലയിലെ ബാൽക്കണിയിൽ കയറി നിന്ന ഒരു നിമിഷമുണ്ടായിരുന്നു ഫ്രാൻസിസ് അഹ്‌ലിയോങ് എന്ന ചെറുപ്പക്കാരന്. ഉദേശം എങ്ങനെ എങ്കിലും മരിക്കുക എന്നതായിരുന്നു എങ്കിലും ആ ചെറുപ്പക്കാരനെ മരണത്തിനു വിട്ടുകൊടുക്കുവാൻ ദൈവം തയ്യാറായിരുന്നില്ല. മരിക്കുവാനുള്ള തീരുമാനത്തിന് മുൻപിൽ നിന്നും നല്ല ദൈവത്തെ അറിയുവാനും ആ ദൈവത്തിനായി ജീവിക്കുവാനും ഉള്ള കൃപയിലേയ്ക്ക് ഫ്രാൻസിസിനി അവിടുന്ന് കൂട്ടികൊണ്ട് വന്നു. അറിയാം ഫ്രാൻസിസ് അഹ്‌ലിയോങ് എന്ന മലേഷ്യക്കാരൻ യുവാവിന്റെ വിശ്വാസ ജീവിതത്തിലേക്കുള്ള യാത്ര.

    ക്വാലാലംപൂരിനടുത്തുള്ള ഒരു മാളിലെ സ്കൂബ ഉപകരണ കടയിൽ ജോലി ചെയ്തുവരവെയാണ് കോവിഡ് മഹാമാരി എത്തുന്നത്. ലോക് ഡൗൺ കൂടെ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ കട താത്കാലികമായി അടച്ചിടുവാൻ തീരുമാനിച്ചു. ഒപ്പം വരുമാനം അപ്പോൾ കിട്ടികൊണ്ട് ഏറുന്നതിന്റെ പത്തു ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ സാമ്പത്തികമായി നല്ല ഞെരുക്കത്തിലായി ഫ്രാൻസിസ്. കുറഞ്ഞ വരുമാനവും സാമൂഹികവൽക്കരണത്തിന്റെ അഭാവവും അതുമൂലമുള്ള ഉത്കണ്ഠയും അവനെ ആത്മഹത്യ എന്ന ചിന്തയിൽ കൊണ്ടെത്തിച്ചു.

    മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഫ്രാൻസിസ് മരിക്കാം എന്ന ചിന്തയിലേക്ക് എത്തുന്നത്. അതിനായി അവൻ വീടിൻറെ ബാൽക്കണിയിൽ കയറിനിന്നു. കണ്മുൻപിൽ നഷ്ടങ്ങൾ മാത്രം. അവൻ ചാടാൻ പോകുമ്പോൾ, “ബാൽക്കണിയിൽ നിന്ന് ഇറങ്ങി അകത്തേക്ക് പോയി ബൈബിൾ വായിക്കുക എന്നു പറയുന്ന ഒരു ശബ്ദം ഞാൻ കേട്ടു. അത് ദൈവമാണോ അതോ മാലാഖയാണോ എനിക്കറിയില്ല”.  മരണത്തിൽ നിന്നു ജീവനിലേക്കു തന്നെ കൂട്ടികൊണ്ട് വരാൻ കാരണമായ സംഭവത്തെ ഈ യുവാവ് ഓർക്കുന്നത് ഇപ്രകാരം ആണ്.

    ഈ സമയം മാമോദീസ സ്വീകരിച്ചില്ലെങ്കിലും, സബ പ്രവിശ്യയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ തമ്പരുളിയിൽ വളർന്നതിനാൽ അഹ്ലിയോങ്ങിന് ബൈബിളുമായി പരിചയമുണ്ടായിരുന്നു. ഈ ഗ്രാമത്തിലെ 30 കുടുംബങ്ങളിൽ ഭൂരിഭാഗവും കത്തോലിക്കരാണ്. കുറച്ചുപേർ പ്രൊട്ടസ്റ്റൻ്റുകളാണ്. ഫ്രാൻസിസിന്റെ മാതാപിതാക്കൾ കത്തോലിക്കാരായിരുന്നു എങ്കിലും ആഴമായ വിശ്വാസമില്ലാത്തവരായിരുന്നു. കത്തോലിക്കരാണ് എന്ന കാരണത്താൽ തങ്ങളുടെ കുഞ്ഞിന് ഫ്രാൻസിസ് എന്ന് പേര് നൽകുകയായിരുന്നു.

    ഫ്രാൻസിസിന് ഇടക്ക് അമ്മയുടെ ചേച്ചിയുടെ വീട്ടിൽ പോയി നിൽക്കുന്ന പതിവ് ഉണ്ടായിരുന്നു. തന്റെ മാതാപിതാക്കളെ പോലെ തന്നെ ആയിരുന്നു അവനു അവർ. ഗ്രാമത്തിൽ, കോട്ട കിനാബാലു അതിരൂപതയുടെ കീഴിലുള്ള വിശുദ്ധ പയസ് പത്താമന്റെ നാമത്തിൽ ഉള്ള പള്ളിയിലെ മതാധ്യാപികയായിരുന്നു അമ്മയുടെ ചേച്ചി. അവർക്കൊപ്പം സാധിക്കുന്ന ദിവസങ്ങളിൽ ഫ്രാൻസിസും ദൈവാലയത്തിൽ പോകുമെങ്കിലും അവിടെ നിന്നും വിശ്വാസപരമായ കാര്യങ്ങൾ ഒന്നും തന്നെ പഠിച്ചിരുന്നില്ല.

    ഇടക്ക് അമ്മയുടെ ചേച്ചി മാമ്മോദീസ സ്വീകരിക്കുവാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ എനിക്ക് താല്പര്യമില്ല എന്നാണ് ഫ്രാൻസിസ് മറുപടി നൽകിയത്. എങ്കിലും ഒരിക്കൽ എന്തോ ഒരു പ്രേരണയാൽ വിശുദ്ധ ഗ്രന്ഥം വാങ്ങി കയ്യിൽ സൂക്ഷിച്ചിരുന്നു. ആ ബൈബിൾ ആണ് തുറന്നു വായിക്കുവാൻ ഉള്ള പ്രചോദനം ദൈവം മരിക്കുന്നത്തിനു മുൻപ് ഫ്രാൻസിസിന് നൽകിയത്.

    ബാൽക്കണിയിൽ നിന്നു ആത്മഹത്യ ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചു പിൻതിരിഞ്ഞ ഫ്രാൻസിസ് ബൈബിൾ കയ്യിലെടുത്തു. അന്നുമുതൽ ആ ബൈബിൾ വായിക്കുവാൻ തുടങ്ങി. ബൈബിൾ വായന പതിവാക്കിയതോടെ ആത്മഹത്യ ചെയ്യുന്നതിനുള്ള ആഗ്രവും ചിന്തകളും അവനിൽനിന്നു വിട്ടകന്നു.

    ലോക് ഡൗൺ മാറി. തിരികെ ജോലിയിൽ പ്രവേശിച്ചിട്ടും എന്തോ ഒന്ന് തന്നെ അസ്വസ്ഥനാക്കുന്നതായി അവൻ തിരിച്ചറിഞ്ഞു. അപ്പോഴാണ് ഫ്രാൻസിസിന്റെ  കാമുകി അദ്ദേഹത്തിന്റെ വീടിനടുത്തുള്ള സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിലെ മതബോധന ക്ലാസുകളിൽ ചേരാൻ അവനോട് ആവശ്യപ്പെട്ടത്. ഇവർ കത്തോലിക്കാ വിശ്വാസം ആഴമായി പുലർത്തുന്ന വ്യക്തിയായിരുന്നു. വീട്ടിൽ ചുമ്മാതിരിക്കുന്നതിനേക്കാളും നല്ലത് അതാണെന്ന് മനസിലാക്കിയ ഫ്രാൻസിസ് മതബോധന ക്ലാസുകളിൽ പങ്കെടുത്തു തുടങ്ങി. അങ്ങനെ മതബോധന ക്ലാസുകളിലൂടെ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് അവൻ കൂടുതൽ മനസിലാക്കി. ഇത് മാമ്മോദീസ സ്വീകരിക്കുവാനുള്ള അവന്റെ ആഗ്രഹത്തെ ശക്തമാക്കി.

    മാമ്മോദീസ സ്വീകരിക്കുവാനുള്ള ഫ്രാൻസിസിന്റെ ആഗ്രഹം അറിഞ്ഞ അധികാരികൾ അതിനുള്ള പരിശീലനം നൽകുവാൻ തയ്യാറായി. എന്നാൽ ജോലിക്കിടയിൽ ആ പരിശീലന ക്ലാസുകൾ കൂടുക എന്നത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എങ്കിലും ആ പ്രതിസന്ധികളെ ഒക്കെ തീക്ഷണതയോടെ അതിജീവിക്കുവാൻ ഫ്രാൻസിസിന് കഴിഞ്ഞു. അങ്ങനെ ഈ ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നു വന്നു.

    “കോൺട്രാക്റ്റ് അവസാനിക്കുമ്പോൾ ഗ്രാമത്തിലേക്ക് മടങ്ങണം. അവിടെയുള്ള എന്റെ ഇടവകയിൽ എന്റെ അമ്മാവനെപ്പോലെ ഒരു മതബോധന  അധ്യാപകനാകാൻ എനിക്ക് ആഗ്രഹമുണ്ട്”- ഫ്രാൻസിസ് പറയുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.