ആഗോള മെത്രാന്‍ സിനഡ്: കോട്ടയം അതിരൂപതാതല ഒരുക്കങ്ങള്‍ക്കു തുടക്കമായി

2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് കോട്ടയം അതിരൂപതയില്‍ തുടക്കം കുറിച്ചു. കോട്ടയം ക്രിസ്തുതാജ കത്തീഡ്രലില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് അതിരൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു.

സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഡോ. ജോണ്‍ ചേന്നാകുഴി, കത്തീഡ്രല്‍ വികാരി ഫാ. ജയിംസ് പൊങ്ങാനയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.