ക്‌നാനായ കുടുംബസംഗമം നടത്തി

കോട്ടയം: ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കണ്ണങ്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്‌നാനായ കുടുംബസംഗമം നടത്തി.

കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ക്‌നാനായ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് കന്നുവെട്ടിയേൽ അദ്ധ്യക്ഷനായിരുന്നു.

തോമസ് ചാഴിക്കാടൻ എം.പി., സ്റ്റീഫൻ ജോർജ്ജ്, ഷൈജി ഓട്ടപ്പള്ളി, ചാക്കോ ജോസ് പനങ്ങാട്ട്, മത്തായി നെല്ലിശേരിൽ, ആനിയമ്മ ചാക്കോ ആറ്റുമ്മേൽ, സെനിറ്റ് കൊല്ലാട്ട്, ചാക്കോ ആറ്റുമേൽ, ലെജൻ പാനങ്ങാട്ടു തറയിൽ, ബേബി കൊല്ലംപറമ്പിൽ, ജോസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.

കുടുംബജീവിതം ക്രൈസ്തവ വീക്ഷണത്തിൽ എന്ന വിഷയത്തെപ്പറ്റി ഫാ. ജോസഫ് പുത്തൻപുര ക്ലാസ്സ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.