കേരള സോഷ്യൽ സർവ്വീസ് ഫോറം : സംസ്ഥാനതല വനിതാ ദിനാചരണവും മാതൃകാ വിധവകളെ ആദരിക്കലും നാളെ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല വനിതാദിനാചരണവും മാതൃകാ വിധവ സംരംഭകരെ ആദരിക്കലും നാളെ (മാർച്ച് 13 ബുധൻ) രാവിലെ 10 മണിക്ക് അടിച്ചിറ ആമോസ് സെന്ററിൽ സംഘടിപ്പിക്കുന്നു. ദിനാചരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ നിർവ്വഹിക്കും.

ദർശൻ ഡയറക്ടർ ആശ ദാസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറി മോൺ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് മാതൃകാ വിധവാ സംരംഭകരെ ആദരിക്കും. ‘നൂതനമായ പരിവർത്തനത്തിന് ചിന്തയിൽ തുല്യത’ എന്ന വിഷയത്തിൽ മാന്നാനം കെ.ഇ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ജെസ്സി ജോൺ ക്ലാസ്സ് നയിക്കും. വിവിധ രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ നിന്നായി നൂറുകണക്കിന് വനിതകൾ ദിനാചരണത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.