കിടങ്ങൂർ ഫൊറോന പ്രതിനിധി സമ്മേളനവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിടങ്ങൂർ ഫൊറോനയിൽ നിന്നും ത്രിതല പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സമുദായാംഗങ്ങൾക്ക് സ്വീകരണവും പ്രതിനിധി സമ്മേളനവും സംഘടിപ്പിച്ചു.

കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജിജി ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അതിരൂപതാ വികാരി ജനറാളും കെ.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ലെയിൻ ഫാ. ജോയ് കട്ടിയാങ്കൽ ആമുഖസന്ദേശം നൽകി. കിടങ്ങൂർ ഫൊറോനയിൽ നിന്നും ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിജയികളായ വനിതകളെയും കോവിഡ് മുഖത്ത് പ്രവർത്തിച്ച കെ.സി.ഡബ്ല്യു.എ അംഗങ്ങളായ ആരോഗ്യപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

ഫൊറോനയിലെ വിവിധ യൂണിറ്റുകൾ വഴി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. സിൽജി സജി പാലക്കാട്ട്, ഷീബാ ചാക്കോ പുതുമായിൽ, ഡോ. മേഴ്‌സി ജോൺ മൂലക്കാട്ട്, സിൻസി പാറേൽ, എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെട്ട യോഗത്തിൽ ഫൊറോന ഭാരവാഹികളും യൂണിറ്റ് പ്രതിനിധികളും പങ്കെടുത്തു.

ജിജി ഷാജി പൂവേലിൽ, കെ.സി.ഡബ്ല്യു.എ കിടങ്ങൂർ ഫൊറോന പ്രസിഡന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.