കെസിബിസി മദ്യവിരുദ്ധ സമിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത 2018- 19 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉദയംപേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയെയും മികച്ച രണ്ടാമത്തെ ഇടവകയായി തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയെയും തെരഞ്ഞെടുത്തു.

സി. ജോണ്‍കുട്ടിയാണ് മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകന്‍. ലഹരി വിരുദ്ധ സേനാനി അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ ലാലി, ജോര്‍ജ് ഇമ്മാനുവേല്‍, ചെറിയാന്‍ മുണ്ടാടന്‍, ജോണി പിടിയത്ത്, സി.ഐ.ജോസ് ചാലിശേരി എന്നിവര്‍ അര്‍ഹരായി. ഈ മാസം 17നു രാവിലെ 10ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന 20ാമതു വാര്‍ഷിക സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.