ദൈവവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ ഊര്‍ജമാക്കിയ നേതാവാണു ഉമ്മൻ ചാണ്ടി: കെസിബിസി

നീണ്ട 50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന്‌ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചതിന്റെ പേരിൽ അഭിനന്ദനം ഏറ്റുവാങ്ങുന്ന ഉമ്മന്‍ചാണ്ടിയ്ക്കു ആശംസകളുമായി കേരള കത്തോലിക്ക മെത്രാൻ സമിതി. ദൈവവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ ഊര്‍ജമാക്കിയ നേതാവാണ് അദ്ദേഹമെന്നു കെസിബിസി പ്രസ്താവനയിൽ കുറിച്ചു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ അദ്ദേഹം തുടക്കം കുറിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ മികവ്‌ പരിഗണിച്ച്‌ 2013-ല്‍ പൊതുപ്രവര്‍ത്തനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം നേടിയത്‌ ആഗോളതലത്തില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. “അതിവേഗം ബഹുദൂരം” എന്ന മുദ്രാവാക്യം തന്റെ ഭരണപരവും രാഷ്ട്രീയപരവുമായ സേവനങ്ങളുടെ ഭാഗമാക്കി അനേകം ജനക്ഷേമ പദ്ധതികള്‍ നടപ്പില്‍വരുത്തി. എടുത്തുപറയേണ്ട നിരവധി വികസന പദ്ധതികള്‍ നാടിനുവേണ്ടി പൂര്‍ത്തീകരിച്ച ഭരണകര്‍ത്താവാണദ്ദേഹം.

കേരള നിയമസഭയിലെ സാമ്രാജികത്വത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീയാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക്‌ കേരള കത്തോലിക്കാ മ്രെതാന്‍ സമിതിയുടെ ആശംസകളും അനുമോദനങ്ങൾ. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭാവുകങ്ങള്‍ നേരുന്നുവെന്നും കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ഫാ. ജേക്കബ്‌ ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.