ബിഷപ്പിന്റെ വാക്കുകൾ കണ്ണ് തുറപ്പിച്ചു; തെരുവു കുഞ്ഞുങ്ങൾക്കൊപ്പം മകന്റെ പിറന്നാൾ ആചരിച്ച് ദമ്പതികൾ

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ദമ്പതികൾക്ക് ഉള്ളിൽ പ്രകാശം പകർന്ന് ബിഷപ്പിന്റെ ക്രിസ്തുമസ് സന്ദേശം. ഹോട്ടലിൽ ക്രിസ്തുമസ് ആഘോഷിക്കാൻ തയ്യാറായ ഈ ദമ്പതികൾ തങ്ങളുടെ തീരുമാനം മാറ്റുകയും തെരുവിലെ എഴുപതോളം കുട്ടികൾക്കൊപ്പം കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. കറാച്ചിയിലാണ് ക്രിസ്തുമസ് അനുഭവം പകർന്ന ഈ സംഭവം നടന്നത്.

ക്രിസ്തുമസിനോട് അനുബന്ധിച്ച്  കറാച്ചി ബിഷപ്പ് ജോസഫ് കർട്ട്സ് നൽകിയ സന്ദേശം “സമൂഹത്തിൽ ആവശ്യക്കാരും പാവങ്ങളും ആയ ജനങ്ങളിലേയ്ക്ക് നിങ്ങളുടെ കണ്ണുകൾ തിരിക്കുക. നമ്മുടെ സഹായം ഒരു പക്ഷെ കടലിലെ ഒരു തുള്ളിക്ക് തുല്യമായിരിക്കും. എന്നാൽ അത് അനേകരിൽ പ്രചോദനം പകരും” എന്നതായിരുന്നു. ഇത് കാശിഫ് ആന്റണിയും മറിയവും തങ്ങളുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയായിരുന്നു.

തങ്ങളുടെ മൂത്തമകൾ അനിയന്റെ പിറന്നാൾ പാവപ്പെട്ട ആ കുട്ടികൾക്ക് ഒപ്പമാണ് ആഘോഷിച്ചതെന്നും അത് അവർക്കു പ്രചോദനം പകർന്നു എന്നും മറിയം വെളിപ്പെടുത്തി.