കടുത്തുരുത്തി താഴത്തുപള്ളിയിൽ അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു 

സെന്റ് മേരീസ് ഫൊറോനാ താഴത്തു പള്ളിയിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു. പാലാ രൂപതയുടെ വികാരി ജനറാൾ റവ. ഡോ.ജോസഫ് കുഴിഞ്ഞാലിൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.

തുടർന്ന് ഫാ. സാംസൺ മണ്ണൂർ വചനപ്രഘോഷണം നടത്തി. വൈകുന്നേരം 4 .30 മുതൽ ഒൻപതു വരെയാണ് നടക്കുക. അഞ്ചു ദിവസത്തെ കൺവെൻഷൻ 27 നു സമാപിക്കും. എന്നും നാളെയും മറ്റന്നാളും കുമ്പസാരവും കൗൺസിലിംഗും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.