പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – പതിനെട്ടാം  ദിനം

ക്രിസ്തുമസ് കാലം നോമ്പിന്റെയും ഉപവാസത്തിന്റെയും സമയമാണ്. നമ്മുടെ  കർത്താവിന്റെ ജനനത്തിനായി ചെറിയ ചെറിയ  ത്യാഗങ്ങളിലൂടെ നമ്മളെ തന്നെ ഒരുക്കുന്ന നിമിഷം. ഭക്ഷണ പദാർത്ഥങ്ങൾ ഉപേക്ഷിക്കുക എന്നതിലുപരി നമ്മിൽ നിന്നുണ്ടാകുന്ന തെറ്റുകളെയും  അതിനുള്ള സാഹചര്യങ്ങളെയും ഉപേക്ഷിക്കുന്നതിനുള്ള അവസരമാകണം ഈ നോമ്പുകാലം. എങ്കിലേ ഈ ക്രിസ്തുമസ് ഫലപ്രദമാകുകയുള്ളു.

ഈശോ തന്റെ സാബത്താചരണത്തിലൂടെ കൂടുതൽ നന്മകൾ മറ്റുള്ളവർക്കു ചെയ്യുന്നതിനാണ് ശ്രമിച്ചത്. തന്നെയുമല്ല മറ്റെല്ലാം മാറ്റിവെച്ചു അവിടുന്ന് പിതാവിനോടൊപ്പം പ്രാർത്ഥനയിൽ ആയിരിക്കുവാനും ശ്രദ്ധിച്ചിരുന്നു. ഈശോയെ പോലെ മറ്റെല്ലാം നീക്കിവെച്ചു പ്രാർത്ഥനയിൽ ആയിരിക്കുവാനും നന്മ പ്രവർത്തികൾ ചെയ്യുന്നതിനും ഈ നോമ്പ് ദിവസങ്ങളിൽ ശ്രദ്ധിക്കാം.

ഇന്നേ ദിവസം നമുക്ക് നമ്മുടെ മോബൈൽ ഫോൺ മാറ്റിവയ്ക്കാം. സഭയുടെ സേവന പ്രവർത്തികളിൽ പങ്കെടുക്കാൻ ശ്രമിക്കാം. കൂടാതെ നമ്മുടെ ബന്ധുക്കളെ സന്ദർശിക്കുകയും  അവരുമായി കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്യാം. അങ്ങനെ ഈ ക്രിസ്തുമസ് കാലം കൂടുതൽ സന്തോഷത്തിന്റെ അവസരമാക്കി മാറ്റാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.