പുസ്തകമേളകൾ സാംസ്കാരിക പുരോഗതിക്കു അനിവാര്യം: മാർ ജോസഫ് പൗവ്വത്തിൽ

സ​​മൂ​​ഹത്തി​​ന്‍റെ സാം​​സ്കാ​​രി​​ക നി​​ല​​വാ​​രം ഉ​​യ​​ർ​​ത്താ​​ൻ പു​​സ്ത​​ക​​മേ​​ള​​ക​​ൾ​​ക്കു ഉള്ള പങ്കു വലുതാണെന്നു മാർ ജോസഫ് പൗവ്വത്തിൽ. കു​​രി​​ശും​​മൂ​​ട് മീ​​ഡി​​യാ വി​​ല്ലേ​​ജ് ഗ്രൗ​​ണ്ടി​​ൽ റേ​​ഡി​​യോ മീ​​ഡി​​യാ വി​​ല്ലേ​​ജ് സം​​ഘ​​ടി​​പ്പി​​ച്ച സാ​​ഹി​​ത്യ സം​​ഗ​​മ​​വും പു​​സ്ത​​ക മേ​​ള​​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

“പു​​സ്ത​​ക​​ങ്ങ​​ൾ നേ​​രി​​ട്ടു കാ​​ണാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന​​ത് വാ​​യ​​ന​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു. മ​​നു​​ഷ്യ പു​​രോ​ഗ​​തി​​ക്ക് അ​​റി​​വി​​ന്‍റെ വാ​​താ​​യ​​നം തു​​റ​​ന്നു കൊ​​ടു​​ക്കുക ​​ആവശ്യമാണ്. സ​​മൂ​​ഹത്തി​​ൽ സാ​​ഹി​​ത്യ​​കാ​​ര​ന്മാ​​രെ പ്രോ​​ത്സാ​​ഹി​പ്പി​​ക്കേ​​ണ്ട​​തു ഇന്നത്തെ  കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​മാ​ണ്” എന്ന് മാ​​ർ ജോസഫ് പൗ​​വ്വ​​ത്തി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മു​നിസി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ത്യു മ​​ണ​​മേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മീ​​ഡി​​യാ വി​​ല്ലേ​​ജ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്, റേ​​ഡി​​യോ സ്റ്റേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി, ഫാ. ​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള്ള​​ത്തു​​ശേ​​രി, ഓ​​ൾ കേ​​ര​​ള ഫോ​​ട്ടോ​​ഗ്ര​ഫേ​​ഴ്സ് അ​​സോ​​സി​യേ​​ഷ​​ൻ സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം സാം ​​തോ​​മ​​സ് തുടങ്ങിയവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു.

പുസ്തകമേളയോട് അനുബന്ധിച്ചു നടന്ന ചിത്രരചനയിൽ നാനൂറോളം കുട്ടികൾ പങ്കെടുത്തു. ഇ​​ന്ന് മൂ​​ന്നി​​ന് സാ​​ഹി​​ത്യ ക്വി​​സ് മ​​ത്സ​​രം ന​​ട​​ക്കും. മേ​​ള 30ന് ​​സ​​മാ​​പി​​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.